ആവർത്തനപുസ്തകം 17:1
വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്‍റെ ദൈവമായ യഹോവേക്കു യാഗം കഴിക്കരുതു; അതു നിന്‍റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:2
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്‍റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവന്‍റെ നിയമം ലംഘിക്കയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:3
ഞാന്‍ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയില്‍ കണ്ടുപിടിക്കയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:4
അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താല്‍ നീ നല്ലവണ്ണം ശോധനകഴിച്ചു അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലില്‍ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാര്‍ത്ഥവും എന്നു കണ്ടാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:5
ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:6
മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്‍ഷികളുടെ വാമൊഴിമേല്‍ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേല്‍ അവനെ കൊല്ലരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:7
അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്‍ഷികളുടെയും പിന്നെ സര്‍വ്വജനത്തിന്‍റെയും കൈ അവന്‍റെമേല്‍ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍ നിന്നു ദോഷം നീക്കിക്കളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:8
നിന്‍റെ പട്ടണങ്ങളില്‍ കുലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങിനെയുള്ള ആവലാധികാര്യങ്ങളില്‍ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാല്‍ നീ പുറപ്പെട്ടു നിന്‍റെ ദൈവമായ യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:9
ലേവ്യരായ പുരേഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്‍റെ അടുക്കലും ചെന്നു ചോദിക്കേണം; അവര്‍ നിനക്കു വിധി പറഞ്ഞുതരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:10
യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്നു അവര്‍ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യണം;അവര്‍ ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്വാ൯ ജാഗ്രതയായിരിക്കേണം(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:11
അവര്‍ ഉപദേശിച്ചുതരുന്ന പ്രമാണത്തിന്നും പറഞ്ഞുതരുന്ന വധിക്കും അനുസരണയായി നീ ചെയ്യേണം;അവര്‍ പറഞ്ഞുതരുന്ന വധി വിട്ടു നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:12
നിന്‍റെ ദൈവമായ യഹോവെക്കു അവിടെ ശുശ്രുഷ ചെയ്തുനില്ക്കുന്ന പുരോഹിതന്‍റെയോ ന്യായാധിപന്‍റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാല്‍ അവ൯ മരിക്കണം; ഇങ്ങനെ യിസ്രായെലില്‍ നിന്നു ദോഷം നീക്കിക്കളയേണം(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:13
ഇനി അഹങ്കാരം കാണിക്കതിരിക്കേണ്ട്തിന്നു ജനമെല്ലാം കേട്ടു ഭയപ്പെടെണം(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:14
നിന്‍റെ ദൈവമായ യഹോവ നിനക്കുതരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപ്പാര്‍ത്ത ശേഷം: എന്‍റെ ചുറ്റുമുള്ള സകല ജാതികളെയും പോലെ ഞാ൯ ഒരു രാജാവിനെ എന്‍റെ മേല്‍ ആക്കുമെന്നു പറയുന്പോള്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:15
നിന്‍റെ ദൈവമായ യഹോവ നിനക്കുതരുന്ന രാജാവിനെ നിന്‍റെമേല്‍ ആക്കെണം നിന്‍റെ സഹോദരന്മാരുടെ ഇടയില്‍ നിന്നു ഒരുത്തനെ നിന്‍റെമെല്‍ രാജാവാക്കേണം; നിന്‍റെ സഹോദരനല്ലാത്ത അന്യജാദിക്കാരനെ നിന്‍റെ മേല്‍ ആക്കിക്കുടാ,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:16
എന്നാല്‍ അവന്നു കുതിര അനവധി ഉണ്ടാകരുതു അധികം കുതിര സന്പാദിക്കേണ്ടതിന്നു ജനം മിസ്രേയീമിലേക്കു മടങ്ങിപോകുവാ൯ അവ൯ ഇടവരുത്തരുതു എന്നു യഹോവ നിന്നോടു കല്പിച്ചിട്ടുണ്ടെല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:17
അവന്‍റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാ൯ അനേകം ഭാര്യന്മാരെ അവ൯ എടുക്കരുതു; വെള്ളിയും പോന്നും അധികമായി സന്പാദിക്കയും അരുതു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:18
അവ൯ തന്‍റെ രാജാസനത്തില്‍ ഇരിക്കുന്പോള്‍ ലേവ്യരായ പുരോഗിതന്മാരുടെ പക്കല്‍നിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്‍റെ ഒരു പകര്‍പ്പു ഒരു പുസ്തകത്തില്‍ എഴുതി എടുക്കേണം(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:19
ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവ൯ പ്രമാണിച്ചുനടന്നു തന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുവാ൯ പഠിക്കേണ്ടതിന്നു അതു അവന്‍റെ കൈവശം ഇരിക്കയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 17:20
അവന്‍റെ ഹൃദയം സഹോദരന്മാര്‍ക്കു മീതെ അഹങ്കരിച്ചുയരാതെയും അവ൯ കല്പനവിട്ടു ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണടതിന്നും അവനും പുത്രന്മാരും യിസ്രായേലിന്‍റെ ഇടയില്‍ ദീര്‍ഘകാലം രാജ്യഭാരം ചെയ്യേണ്ടതിന്നുമായി അവ൯ ത്ന്‍റെ ആയുഷ്ക്കാലം ഒക്കെയും അതുവായിക്കയും വേണം.(Add Ref)|(Add Notes)