📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 7

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 7 >>

ആവർത്തനപുസ്തകം 7:1
നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍ , ഗിര്‍ഗ്ഗശ്യര്‍ , അമോര്‍യ്യര്‍ , കനാന്യര്‍ , പെരിസ്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളകയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:2
നിന്‍റെ ദൈവമായ യഹോവ[46] അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:3
അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്‍റെ പുത്രന്മാര്‍ക്കും എടുക്കയോ ചെയ്യരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:4
അന്യദൈവങ്ങളെ സേവിപ്പാന്‍ തക്കവണ്ണം അവര്‍ നിന്‍റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തില്‍ നശിപ്പിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:5
ആകയാല്‍ നിങ്ങള്‍ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:6
നിന്‍റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ[46] തിരഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:7
നിങ്ങള്‍ സംഖ്യയില്‍ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ[46] നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങള്‍ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:8
യഹോവ[46] നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ[46] നിങ്ങളെ ബലമുള്ള കയ്യാല്‍ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കയ്യില്‍നിന്നു വീണ്ടെടുത്തതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:9
ആകയാല്‍ നിന്‍റെ ദൈവമായ യഹോവ[46] തന്നേ ദൈവം; അവന്‍ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവന്‍ തന്നെ സ്നേഹിച്ചു തന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:10
തന്നെ പകെക്കുന്നവരെ നശിപ്പിപ്പാന്‍ അവര്‍ക്കും നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവന്‍ താമസിയാതെ നേരിട്ടു പകരം കൊടുക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:11
ആകയാല്‍ ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:12
നിങ്ങള്‍ ഈ വിധികള്‍ കേട്ടു പ്രമാണിച്ചു നടന്നാല്‍ നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:13
അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്‍റെ ഗര്‍ഭഫലവും നിന്‍റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:14
നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്‍റെ നാല്‍ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:15
യഹോവ[46] സകലരോഗവും നിങ്കല്‍നിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്വ്യാധികളില്‍ ഒന്നും അവന്‍ നിന്‍റെ മേല്‍ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:16
നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ കയ്യില്‍ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:17
ഈ ജാതികള്‍ എന്നെക്കാള്‍ പെരുപ്പം ഉള്ളവര്‍ ; അവരെ നീക്കിക്കളവാന്‍ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്‍റെ ഹൃദയത്തില്‍ പറയുമായിരിക്കും എന്നാല്‍ അവരെ ഭയപ്പെടരുതു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:18
നിന്‍റെ ദൈവമായ യഹോവ[46] ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:19
നിന്‍റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്‍റെ ദൈവമായ യഹോവ[46] നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓ‍ര്‍ക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്‍റെ ദൈവമായ യഹോവ[46] അങ്ങനെ ചെയ്യും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:20
അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്‍റെ മുമ്പില്‍നിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്‍റെ ദൈവമായ യഹോവ[46] അവരുടെ ഇടയില്‍ കടുന്നലിനെ അയക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:21
നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്‍റെ ദൈവമായ യഹോവ[46] എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:22
ആ ജാതികളെ നിന്‍റെ ദൈവമായ യഹോവ[46] കുറേശ്ശ കുറേശ്ശയായി നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തില്‍ നശിപ്പിച്ചുകൂടാ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:23
നിന്‍റെ ദൈവമായ യഹോവ[46] അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്‍റെ കയ്യില്‍ ഏല്പിക്കും; നീ അവരുടെ പേ‍ര്‍ ആകാശത്തിന്‍ കീഴില്‍നിന്നു ഇല്ലാതെയാക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:24
അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്‍റെ മുമ്പില്‍ നില്‍ക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:25
അവരുടെ ദേവപ്രതിമകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്‍റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 7:26
നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്‍റെ വീട്ടില്‍ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.(Add Ref)|(Add Notes)