ആവർത്തനപുസ്തകം 20:1
നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവ[46] നിന്നോടുകൂടെ ഉണ്ടു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:2
നിങ്ങള്‍ പടയേല്പാന്‍ അടുക്കുമ്പോള്‍ പുരോഹിതന്‍ വന്നു ജനത്തോടു സംസാരിച്ചു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:3
യിസ്രായേലേ, കേള്‍ക്ക; നിങ്ങള്‍ ഇന്നു ശത്രുക്കളോടു പടയേല്പാന്‍ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:4
നിങ്ങളുടെ ദൈവമായയഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:5
പിന്നെ പ്രമാണികള്‍ ജനത്തോടു പറയേണ്ടതു എന്തെന്നാല്‍ : ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കെണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:6
ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്‍റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ അതിന്‍റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:7
ആരെങ്കിലും ഒരു സ്ത്രീയെ വിവഹാത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:8
പ്രമാണികള്‍ പിന്നെയും ജനത്തോടു പറയേണ്ടതു: ആര്‍ക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കില്‍ അവന്‍ തന്‍റെ ഹൃദയംപോലെ സഹേദരന്‍റെ ഹൃദയവും ധൈര്യം കൊടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:9
ഇങ്ങനെ പ്രമാണികള്‍ ജനത്തോടു പറങ്ഞു തീര്‍ന്നശേഷം അവര്‍ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:10
നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാന്‍ അടുത്തുചെല്ലുമ്പോള്‍ സമാധാനം വിളിച്ചു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:11
സമാധാനം എന്നു മറുപടി പറങ്ഞു വാതില്‍ തുറന്നുതന്നാല്‍ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:12
എന്നാല്‍ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കില്‍ അതിനെ നിരോധിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:13
നിന്‍റെ ദൈവമായ യഹോവ[46] അതു നിന്‍റെ കയ്യില്‍ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്‍റെ വായ്ത്തലയാല്‍ കൊല്ലേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:14
എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും നാല്‍ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തന്നതായ നിന്‍റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:15
ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:16
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:17
ഹിത്യര്‍ , അമോര്യര്‍ , പെരിസ്യര്‍ , കനാന്യര്‍ , ഹിവ്യര്‍ , യെബൂസ്യര്‍ എന്നിവരെ നിന്‍റെ ദൈവമായ യഹോവ[46] നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:18
അവര്‍ തങ്ങളുടെ ദേവ പൂജയില്‍ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്‍വാന്‍ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:19
ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 20:20
തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്‍റെ നേരെ കൊത്തളം പണികയും ചെയ്യാം.(Add Ref)|(Add Notes)