📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 27

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 27 >>

ആവർത്തനപുസ്തകം 27:1
മോശെ യിസ്രായേല്‍ മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍ : ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:2
നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവേക്കു കുമ്മായം തേക്കേണം:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:3
നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്‍റെ വചനങ്ങളെല്ലാം അവയില്‍ എഴുതേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:4
ആകയാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ടു ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വത്തില്‍ നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:5
അവിടെ നിന്‍റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേല്‍ ഇരിമ്പു തൊടുവിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:6
ചെത്താത്ത കല്ലുകൊണ്ടു നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേല്‍ നിന്‍റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:7
സമാധാനയാഗങ്ങളും അര്‍പ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കയും വേണം;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:8
ആ കല്ലുകളില്‍ ഈ ന്യായപ്രമാണത്തിന്‍റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:9
മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്‍റെ ദൈവമായ യഹോവയുടെ ജനമായി തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:10
ആകയാല്‍ നിന്‍റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:11
അന്നു മേശെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:12
നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീംപര്‍വ്വതത്തില്‍ നില്‍ക്കേണ്ടുന്നവര്‍ : ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍ , യോസേഫ്, ബേന്യാമീന്‍ .(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:13
ശപിപ്പാന്‍ ഏബാല്‍ പര്‍വ്വതത്തില്‍ നില്‍ക്കേണ്ടന്നവരോ: രൂബേന്‍ , ഗാദ്, ആശേര്‍ , സെബൂലൂന്‍ , ദാന്‍ , നഫ്താലി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:14
അപ്പോള്‍ ലേവ്യര്‍ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാല്‍ :(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:15
ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു ഉത്തരം പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:16
അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:17
കൂട്ടുകാരന്‍റെ അതിര്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:18
കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:19
പരദേശിയുടെയും അനാഥന്‍റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:20
അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:21
വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:22
അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:23
അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:24
കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:25
കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 27:26
ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം: ആമേന്‍ എന്നു പറയേണം.(Add Ref)|(Add Notes)