ആവർത്തനപുസ്തകം 15:1
ഏഴേഴു ആണ്ടു കൂടുമ്പോള്‍ നീ ഒരു വിമോചനം ആചരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:2
വിമോചനത്തിന്‍റെ ക്രമം എന്തെന്നാല്‍ :കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:3
അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാല്‍ നിന്‍റെ സഹോദരന്‍ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:4
ദരിദ്രന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടാകയില്ലതാനും; നിന്‍റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:5
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു അവകാശമായി കൈവശമാക്കുവാന്‍ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:6
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാല്‍ അവര്‍ നിന്നെ ഭരിക്കയില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:7
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ ദരിദ്രനായ സഹോദരന്‍റെ നേരെ നിന്‍റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:8
നിന്‍റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:9
വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്‍റെ ഹൃദയത്തില്‍ ഒരു ദുര്‍വ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്‍റെ കണ്ണു നിര്‍ദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:10
നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോള്‍ ഹൃദയത്തില്‍ വ്യസനം തോന്നരുതു; നിന്‍റെ ദൈവമായ യഹോവ[46] നിന്‍റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:11
ദരിദ്രന്‍ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്‍റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്‍റെ സഹോദരന്നു നിന്‍റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:12
നിന്‍റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:13
അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:14
നിന്‍റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:15
നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ യഹോവ[46] നിന്നെ വീണ്ടെടുത്തു എന്നും ഔര്‍ക്കേണം. അതുകൊണ്ടു ഞാന്‍ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:16
എന്നാല്‍ അവന്‍ നിന്നെയും നിന്‍റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്‍റെ അടുക്കല്‍ അവന്നു സുഖമുള്ളതുകൊണ്ടും: ഞാന്‍ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാല്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:17
നീ ഒരു സൂചി എടുത്തു അവന്‍റെ കാതു വാതിലിനോടു ചേര്‍ത്തു കുത്തി തുളെക്കേണം; പിന്നെ അവന്‍ എന്നും നിനക്കു ദാസനായിരിക്കേണം; നിന്‍റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:18
അവന്‍ ഒരു കൂലിക്കാരന്‍റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ നിനക്കു വ്യസനം തോന്നരുതു; നിന്‍റെ ദൈവമായ യഹോവ[46] നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:19
നിന്‍റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്‍റെ ദൈവമായ യഹോവെക്കു ശുദ്ധീകരിക്കേണം; നിന്‍റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്‍റെ ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കയും അരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:20
യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്‍റെ കുടുംബവും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ വെച്ചു അതിനെ ആണ്ടുതോറും തിന്നേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:21
എന്നാല്‍ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാല്‍ നിന്‍റെ ദൈവമായ യഹോവെക്കു അതിനെ യാഗം കഴിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:22
നിന്‍റെ പട്ടണങ്ങളില്‍വെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുമോലെ തിന്നാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 15:23
അതിന്‍റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.(Add Ref)|(Add Notes)