📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 6

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 6 >>

ആവർത്തനപുസ്തകം 6:1
നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നും നിന്‍റെ ജീവകാലം ഒക്കെയും നീയും നിന്‍റെ മകനും മകന്‍റെ മകനും ഞാന്‍ നിന്നോടു കല്പിക്കുന്ന നിന്‍റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:2
നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങള്‍ക്കു ഉപദേശിച്ചുതരുവാന്‍ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:3
ആകയാല്‍ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ[46] നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ ഏറ്റവും വര്‍ദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:4
യിസ്രായേലേ, കേള്‍ക്ക; യഹോവ[46] നമ്മുടെ ദൈവമാകുന്നു; യഹോവ[46] ഏകന്‍ തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:5
നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:6
ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്‍റെ ഹൃദയത്തില്‍ ഇരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:7
നീ അവയെ നിന്‍റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:8
അവയെ അടയാളമായി നിന്‍റെ കൈമേല്‍ കെട്ടേണം; അവ നിന്‍റെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:9
അവയെ നിന്‍റെ വീട്ടിന്‍റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:10
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:11
നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോള്‍(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:12
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:13
നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്‍റെ നാമത്തില്‍ സത്യം ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:14
നിന്‍റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയില്‍നിന്നു നശിപ്പിക്കാതിരിപ്പാന്‍ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:15
നിന്‍റെ ദൈവമായ യഹോവ[46] നിങ്ങളുടെ മദ്ധ്യേ തീക്ഷണതയുള്ള ദൈവം ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:16
നിങ്ങള്‍ മസ്സയില്‍വെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:17
നിങ്ങളുടെ ദൈവമായ യഹോവ[46] നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്‍ഷ്യങ്ങളൂം ചട്ടങ്ങളും നിങ്ങള്‍ ജാഗ്രതയോടെ പ്രമാണിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:18
നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ[46] നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ[46] അരുളിച്ചെയ്തതുപോലെ(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:19
നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പില്‍നിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:20
നമ്മുടെ ദൈവമായ യഹോവ[46] നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്‍ഷ്യങ്ങളൂം ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്‍റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍ നീ നിന്‍റെ മകനോടു പറയേണ്ടതു എന്തെന്നാല്‍:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:21
ഞങ്ങള്‍ മിസ്രയീമില്‍ ഫറവോന്നു അടിമകള്‍ ആയിരുന്നു; എന്നാല്‍ യഹോവ[46] ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:22
മിസ്രയീമിന്‍റെയും ഫറവോന്‍റെയും അവന്‍റെ സകലകുടുംബത്തിന്‍റെയും മേല്‍ ഞങ്ങള്‍ കാണ്‍കെ യഹോവ[46] മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:23
ഞങ്ങളേയോ താന്‍ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാന്‍ അതില്‍ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെ നിന്നു പുറപ്പെടുവിച്ചു(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:24
എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവന്‍ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ[46] നമ്മോടു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 6:25
നമ്മുടെ ദൈവമായ യഹോവ[46] നമ്മോടു കല്പിച്ചതുപോലെ നാം അവന്‍റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാന്‍ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കില്‍ നാം നീതിയുള്ളവരായിരിക്കും.(Add Ref)|(Add Notes)