📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 33

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 33 >>

ആവർത്തനപുസ്തകം 33:1
ദൈവപുരുഷനായ മോശെ തന്‍റെ മരണത്തിന്നു മുമ്പെ യിസ്രായേല്‍മക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:2
അവന്‍ പറഞ്ഞതെന്തെന്നാല്‍ : യഹോവ[46] സീനായില്‍നിന്നു വന്നു, അവര്‍ക്കും സേയീരില്‍നിന്നു ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു; അവര്‍ക്കുംവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്‍റെ വലങ്കയ്യില്‍ഉണ്ടായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:3
അതേ, അവന്‍ ജനത്തെ സ്നേഹിക്കുന്നു; അവന്‍റെ സകലവിശുദ്ധന്മാരും തൃക്കയ്യില്‍ ഇരിക്കുന്നു. അവര്‍ തൃക്കാല്‍ക്കല്‍ ഇരുന്നു; അവന്‍ തിരുവചനങ്ങള്‍ പ്രാപിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:4
യാക്കോബിന്‍റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:5
ജനത്തിന്‍റെ തലവന്മാരും യിസ്രായേല്‍ഗോത്രങ്ങളും കൂടിയപ്പോള്‍ അവന്‍ യെശൂരുന്നു രാജാവായിരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:6
രൂബേന്‍ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്‍റെ പുരുഷന്മാര്‍ കുറയാതിരിക്കട്ടെ(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:7
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവന്‍ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്‍റെ കൈകളാല്‍ അവന്‍ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:8
ലേവിയെക്കുറിച്ചു അവന്‍ പറഞ്ഞതു: നിന്‍റെ തുമ്മീമും ഊറീമും നിന്‍ ഭക്തന്‍റെ പക്കല്‍ ഇരിക്കുന്നു; നീ മസ്സയില്‍വെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല്‍ നീ പൊരുകയും ചെയ്തവന്‍റെ പക്കല്‍ തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:9
അവന്‍ അപ്പനെയും അമ്മയെയും കുറിച്ചു: ഞാന്‍ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്‍റെ വചനം അവര്‍ പ്രമാണിച്ചു, നിന്‍റെ നിമയം കാത്തുകൊള്‍കയും ചെയ്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:10
അവര്‍ യാക്കോബിന്നു നിന്‍റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്‍റെ സന്നിധിയില്‍ സുഗന്ധ ധൂപവും യാഗപീഠത്തിന്മേല്‍ സര്‍വ്വാംഗഹോമവും അര്‍പ്പിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:11
യഹോവ[46], അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്‍റെ പ്രവൃത്തിയില്‍ പ്രസാദിക്കേണമേ. അവന്‍റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്‍ക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തുകളയേണമേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:12
ബെന്യാമിനെക്കുറിച്ചു അവന്‍ പറഞ്ഞതു: അവന്‍ യഹോവെക്കു പ്രിയന്‍ ; തത്സന്നിധിയില്‍ നിര്‍ഭയം വസിക്കും; താന്‍ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്‍റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:13
യോസേഫിനെക്കുറിച്ചു അവന്‍ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:14
സൂര്യനാല്‍ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാല്‍ ഉളവാകും വിശിഷ്ടഫലംകൊണ്ടും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:15
പുരാതനപര്‍വ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങള്‍ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കള്‍ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്‍റെ ദേശം യഹോവയാല്‍ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:16
മുള്‍പ്പടര്‍പ്പില്‍ വസിച്ചവന്‍റെ പ്രസാദം യോസേഫിന്‍റെ ശിരസ്സിന്മേലും തന്‍റെ സഹോദരന്മാരില്‍ പ്രഭുവായവന്‍റെ നെറുകമേലും വരുമാറാകട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:17
അവന്‍റെ കടിഞ്ഞൂല്‍കൂറ്റന്‍ അവന്‍റെ പ്രതാപം; അവന്‍റെ കൊമ്പുകള്‍ കാട്ടുപോത്തിന്‍റെ കൊമ്പുകള്‍ ; അവയാല്‍ അവന്‍ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്‍റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:18
സെബൂലൂനെക്കുറിച്ചു അവന്‍ പറഞ്ഞതു: സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്ക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:19
അവര്‍ ജാതികളെ പര്‍വ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:20
ഗാദിനെക്കുറിച്ചു അവന്‍ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ . ഒരു സിംഹിപോലെ അവന്‍ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:21
അവന്‍ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്‍റെ ഓ‍ഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവന്‍ ജനത്തിന്‍റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്‍റെ വിധികളും നടത്തി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:22
ദാനെക്കുറിച്ചു അവന്‍ പറഞ്ഞതു: ദാന്‍ ബാലസിംഹം ആകുന്നു; അവന്‍ ബാശാനില്‍നിന്നു ചാടുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:23
നഫ്താലിയെക്കുറിച്ചു അവന്‍ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിവഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:24
ആശേരിനെക്കുറിച്ചു അവന്‍ പറഞ്ഞതു: ആശേര്‍ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവന്‍ ; അവന്‍ സഹോദരന്മാര്‍ക്കും ഇഷ്ടനായിരിക്കട്ടെ; അവന്‍ കാല്‍ എണ്ണയില്‍ മുക്കട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:25
നിന്‍റെ ഓ‍ടാമ്പല്‍ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:26
യെശൂരൂന്‍റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്‍റെ സഹായത്തിന്നായി അവന്‍ ആകാശത്തുടെ തന്‍റെ മഹിമയില്‍ മേഘാരൂഢനായി വരുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:27
പുരാതനനായ ദൈവം നിന്‍റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള്‍ ഉണ്ടു; അവന്‍ ശത്രുവിനെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:28
ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍ നിര്‍ഭയമായും യാക്കോബിന്‍ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 33:29
യിസ്രായേലേ, നീ ഭാഗ്യവാന്‍ ; നിനക്കു തുല്യന്‍ ആര്‍ ‍? യഹോവയാല്‍ രക്ഷിക്കപ്പെട്ട ജനമേ, അവന്‍ നിന്‍റെ സഹായത്തിന്‍ പരിചയും നിന്‍റെ മഹിമയുടെ വാളും ആകുന്നു. നിന്‍റെ ശത്രുക്കള്‍ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേല്‍ നടകൊള്ളും.(Add Ref)|(Add Notes)