ആവർത്തനപുസ്തകം 10:1
അക്കാലത്തു യഹോവ[46] എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്‍റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:2
നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളില്‍ ഉണ്ടായിരുന്ന വചനങ്ങള്‍ ഞാന്‍ ആ പലകകളില്‍ എഴുതും; നീ അവയെ ആ പെട്ടകത്തില്‍ വെക്കേണം എന്നു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:3
അങ്ങനെ ഞാന്‍ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവ പോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യില്‍ ആ പലകയുമായി പര്‍വ്വതത്തില്‍ കയറി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:4
മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ[46] പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ[46] മുമ്പിലത്തെ എഴുത്തുപോലെ പലകകളില്‍ എഴുതി, അവയെ എന്‍റെ പക്കല്‍ തന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:5
അനന്തരം ഞാന്‍ തിരിഞ്ഞു പര്‍വ്വതത്തില്‍ നിന്നു ഇറങ്ങി ഞാന്‍ ഉണ്ടാക്കിയിരുന്ന പെട്ടകത്തില്‍ പലക വെച്ചു; യഹോവ[46] എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:6
യിസ്രായേല്‍മക്കള്‍ ബെനേ-ആക്കാന്‍ എന്ന ബേരോത്തില്‍നിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോന്‍ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്‍റെ മകന്‍ എലെയാസാര്‍ അവന്നു പകരം പുരോഹിതനായി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:7
അവിടെനിന്നു അവര്‍ ഗുദ്ഗോദെക്കും ഗുദ്ഗോദയില്‍ നിന്നു നീരൊഴുകൂള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:8
അക്കാലത്തു യഹോവ[46] ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയില്‍ നിന്നു ശുശ്രൂഷചെയ്‍വാനും അവന്‍റെ നാമത്തില്‍ അനുഗ്രഹിപ്പാനും വേറുതിരിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:9
അതുകൊണ്ടു ലേവിക്കു അവന്‍റെ സഹോദരന്മാരോടുകൂടെഓഹരിയും അവകാശവും ഇല്ല; നിന്‍റെ ദൈവമായ യഹോവ[46] അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ[46] തന്നേ അവന്‍റെ അവകാശം. -(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:10
ഞാന്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍ താമസിച്ചു; ആ പ്രാവശ്യവും യഹോവ[46] എന്‍റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാന്‍ യഹോവെക്കു സമ്മതമായി.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:11
പിന്നെ യഹോവ[46] എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവര്‍ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:12
ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്‍റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സേവിക്കയും(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:13
ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്‍റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ[46] നിന്നോടു ചോദിക്കുന്നതു എന്തു?(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:14
ഇതാ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്‍റെ ദൈവമായ യഹോവേക്കുള്ളവ ആകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:15
നിന്‍റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:16
ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്‍വിന്‍ ; ഇനിമേല്‍ ദുശ്ശാഠ്യമുള്ളവരാകരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:17
നിങ്ങളുടെ ദൈവമായ യഹോവ[46] ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന്‍ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:18
അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:19
ആകയാല്‍ നിങ്ങള്‍ പരദേശിയെ സ്നേഹിപ്പിന്‍ ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:20
നിന്‍റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്‍റെ നാമത്തില്‍ സത്യം ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:21
അവന്‍ ആകുന്നു നിന്‍റെ പുകഴ്ച; അവന്‍ ആകുന്നു നിന്‍റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവന്‍ തന്നേ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 10:22
നിന്‍റെ പിതാക്കന്മാര്‍ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്‍റെ ദൈവമായ യഹോവ[46] നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.(Add Ref)|(Add Notes)