📚 എല്ലാ പുസ്തകങ്ങളും

📖 ആവർത്തനപുസ്തകം : അധ്യായം 16

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ആവർത്തനപുസ്തകം : അധ്യായം 16 >>

ആവർത്തനപുസ്തകം 16:1
ആബീബ് മാസം ആചരിച്ചു നിന്‍റെ ദൈവമായ യഹോവെക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്‍റെ ദൈവമായ യഹോവ[46] രാത്രിയില്‍ നിന്നെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:2
യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്‍റെ ദൈവമായ യഹോവെക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:3
നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്‍റെ ആയുഷ്കാലം ഒക്കെയും ഓ‍ര്‍ക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:4
ഏഴു ദിവസം നിന്‍റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തില്‍ ഒട്ടും രാവിലേക്കു ശേഷിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:5
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തില്‍വെച്ചു പെസഹയെ അറുത്തുകൂടാ.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:6
നിന്‍റെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമില്‍നിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യന്‍ അസ്തമിക്കുമ്പോള്‍ പെസഹയെ അറുക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:7
നിന്‍റെ ദൈവമായ യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്‍റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:8
ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്‍റെ ദൈവമായ യഹോവെക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:9
പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയില്‍ അരിവാള്‍ ഇടുവാന്‍ ആരംഭിക്കുന്നതു മുതല്‍ ഏഴു ആഴ്ചവട്ടം എണ്ണേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:10
എന്നിട്ടു നിന്‍റെ ദൈവമായ യഹോവെക്കു വാരോത്സവം ആചരിച്ചു, നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്‍റെ സ്വമേധാദാനങ്ങള്‍ അവന്നു അര്‍പ്പിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:11
നിന്‍റെ ദൈവമായ യഹോവ[46] തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:12
നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നു ഓ‍ര്‍ത്തു ഈ ചട്ടങ്ങള്‍ പ്രമാണിച്ചു നടക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:13
കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ നീ ഏഴു ദിവസം കൂടാരപ്പെരുനാള്‍ ആചരിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:14
ഈ പെരുനാളില്‍ നീയും നിന്‍റെ മകനും മകളും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:15
യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്‍റെ ദൈവമായ യഹോവെക്കു ഏഴു ദിവസം പെരുനാള്‍ ആചരിക്കേണം; നിന്‍റെ അനുഭവത്തില്‍ ഒക്കെയും നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ[46] നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:16
നിന്‍റെ ദൈവമായ യഹോവ[46] തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്‍റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം അവന്‍റെ സന്നിധിയില്‍ വരേണം; എന്നാല്‍ യഹോവയുടെ സന്നിധിയില്‍ വെറുങ്കയ്യായി വരരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:17
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഓ‍രോരുത്തന്‍ താന്താന്‍റെ പ്രാപ്തിപോലെ കൊണ്ടുവരേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:18
നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:19
ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കര്യം മറിച്ചുകളകയും ചെയ്യുന്നു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:20
നീ ജീവിച്ചിരുന്നു നിന്‍റെ ദൈവമായ യഹോവ[46] നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:21
നിന്‍റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതു.(Add Ref)|(Add Notes)
ആവർത്തനപുസ്തകം 16:22
നിന്‍റെ ദൈവമായ യഹോവ[46] വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുതു.(Add Ref)|(Add Notes)