📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 1

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

സദൃശവാക്യങ്ങൾ : അധ്യായം 1 >>

സദൃശവാക്യങ്ങൾ 1:1
യിസ്രായേല്‍രാജാവായി ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങള്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:2
ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:3
പരിജ്ഞാനം, നീതി, ന്യായം, നേര്‍ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:4
അല്പബുദ്ധികള്‍ക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നലകുവാനും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:5
ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:6
സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:7
യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:8
മകനേ, അപ്പന്‍റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:9
അവ നിന്‍റെ ശിരസ്സിന്നു അലങ്കാരമാലയും നിന്‍റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:10
മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടുപോകരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:11
ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിര്‍ദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:12
പാതാളംപോലെ അവരെ ജീവനോടെയും കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വ്വാംഗമായും വിഴുങ്ങിക്കളക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:13
നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:14
നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവര്‍ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര്‍ പറഞ്ഞാല്‍ ;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:15
മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്‍റെ കാല്‍ അവരുടെ പാതയില്‍ വെക്കയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:16
അവരുടെ കാല്‍ ദോഷം ചെയ്‍വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:17
പക്ഷി കാണ്‍കെ വലവിരിക്കുന്നതു വ്യര്‍ത്ഥമല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:18
അവര്‍ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:19
ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:20
ജ്ഞാനമായവള്‍ വീഥിയില്‍ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്‍പ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:21
അവള്‍ ആരവമുള്ള തെരുക്കളുടെ തലെക്കല്‍ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:23
എന്‍റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍ ; ഞാന്‍ എന്‍റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്‍റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:24
ഞാന്‍ വിളിച്ചിട്ടു നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:25
നിങ്ങള്‍ എന്‍റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:26
ഞാനും നിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:27
നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍ , കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:28
അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:29
അവര്‍ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:30
അവര്‍ എന്‍റെ ആലോചന അനുസരിക്കാതെ എന്‍റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:31
അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:32
ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 1:33
എന്‍റെ വാക്കു കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.(Add Ref)|(Add Notes)