📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 31

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 31

സദൃശവാക്യങ്ങൾ 31:1
ലെമൂവേല്‍രാജാവിന്‍റെ വചനങ്ങള്‍ ; അവന്‍റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:2
മകനേ, എന്തു? ഞാന്‍ പ്രസവിച്ച മകനേ എന്തു? എന്‍റെ നേര്‍ച്ചകളുടെ മകനേ, എന്തു?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:3
സ്ത്രീകള്‍ക്കു നിന്‍റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കും നിന്‍റെ വഴികളെയും കൊടുക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:4
വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:5
അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:6
നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:7
അവന്‍ കുടിച്ചിട്ടു തന്‍റെ ദാരിദ്ര്യം മറക്കയും തന്‍റെ അരിഷ്ടത ഓര്‍ക്കാതിരിക്കയും ചെയ്യട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:8
ഊമന്നു വേണ്ടി നിന്‍റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില്‍ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:9
നിന്‍റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:10
സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:11
ഭര്‍ത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്‍റെ ലാഭത്തിന്നു ഒരു കുറവുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:12
അവള്‍ തന്‍റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:13
അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:14
അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:15
അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഓഹരിയും കൊടുക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:16
അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:17
അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:18
തന്‍റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:19
അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:20
അവള്‍ തന്‍റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:21
തന്‍റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:22
അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:23
ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:24
അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:25
ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓ‍ര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:26
അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:27
വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:28
അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:29
അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:30
ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 31:31
അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.(Add Ref)|(Add Notes)