📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 24

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 24 >>

സദൃശവാക്യങ്ങൾ 24:1
ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:2
അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:3
ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:4
പരിജ്ഞാനംകൊണ്ടു അതിന്‍റെ മുറികളില്‍ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:5
ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍ ബലം വര്‍ദ്ധിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:6
ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:7
ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവന്‍ പട്ടണവാതില്‍ക്കല്‍ വായ് തുറക്കുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:8
ദോഷം ചെയ്‍വാന്‍ നിരൂപിക്കുന്നവനെ ദുഷ്കര്‍മ്മി എന്നു പറഞ്ഞുവരുന്നു;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:9
ഭോഷന്‍റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യര്‍ക്കും വെറുപ്പാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:10
കഷ്ടകാലത്തു നീ കുഴഞ്ഞുപോയാല്‍ നിന്‍റെ ബലം നഷ്ടം തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:11
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:12
ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാല്‍ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്‍റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:13
മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്‍റെ അണ്ണാക്കിന്നു മധുരമത്രേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:14
ജ്ഞാനവും നിന്‍റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാല്‍ പ്രതിഫലം ഉണ്ടാകും; നിന്‍റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:15
ദുഷ്ടാ, നീ നീതിമാന്‍റെ പാര്‍പ്പിടത്തിന്നു പതിയിരിക്കരുതു; അവന്‍റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:16
നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:17
നിന്‍റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്‍റെ ഹൃദയം ആനന്ദിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:18
യഹോവ[46] കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്‍റെ കോപം അവങ്കല്‍നിന്നു മാറ്റിക്കളവാനും മതി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:19
ദുഷ്പ്രവൃത്തിക്കാര്‍ നിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:20
ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്‍റെ വിളക്കു കെട്ടുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:21
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:22
അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:23
ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍. ന്യായവിസ്താരത്തില്‍ മുഖദാക്ഷിണ്യം നന്നല്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:24
ദുഷ്ടനോടു നീ നീതിമാന്‍ എന്നു പറയുന്നവനെ ജാതികള്‍ ശപിക്കയും വംശങ്ങള്‍ വെറുക്കുകയും ചെയ്യും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:25
അവനെ ശാസിക്കുന്നവര്‍ക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേല്‍ വരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:26
നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:27
വെളിയില്‍ നിന്‍റെ വേല ചെയ്ക; വയലില്‍ എല്ലാം തീര്‍ക്കുക; പിന്നെത്തേതില്‍ നിന്‍റെ വീടു പണിയുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:28
കാരണം കൂടാതെ കൂട്ടുകാരന്നു വിരോധമായി സാക്ഷിനില്‍ക്കരുതു; നിന്‍റെ അധരംകൊണ്ടു ചതിക്കയും അരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:29
അവന്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും ഞാന്‍ അവന്നു അവന്‍റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:30
ഞാന്‍ മടിയന്‍റെ കണ്ടത്തിന്നരികെയും ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിന്നു സമീപെയും കൂടി പോയി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:31
അവിടെ മുള്ളു പടര്‍ന്നുപിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്‍റെ കന്മതില്‍ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:32
ഞാന്‍ അതു നോക്കി വിചാരിക്കയും അതു കണ്ടു ഉപദേശം പ്രാപിക്കയും ചെയ്തു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:33
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 24:34
അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.(Add Ref)|(Add Notes)