📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 19 >>

സദൃശവാക്യങ്ങൾ 19:1
വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:2
പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍ വെക്കുന്നവനോ പിഴെച്ചുപോകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:3
മനുഷ്യന്‍റെ ഭോഷത്വം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; അവന്‍റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:4
സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:5
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍ ഒഴിഞ്ഞുപോകയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:6
പ്രഭുവിന്‍റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:7
ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്‍റെ സ്നേഹിതന്മാര്‍ എത്ര അധികം അകന്നുനിലക്കും? അവന്‍ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:8
ബുദ്ധി സമ്പാദിക്കുന്നവന്‍ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:9
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവന്‍ നശിച്ചുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:10
സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:11
വിവേകബുദ്ധിയാല്‍ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:12
രാജാവിന്‍റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നു തുല്യം; അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:13
മൂഢനായ മകന്‍ അപ്പന്നു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പല്‍ തീരാത്ത ചോര്‍ച്ചപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:14
ഭവനവും സമ്പത്തും പിതാക്കന്മാര്‍ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:15
മടി ഗാഢനിദ്രയില്‍ വീഴിക്കുന്നു; അലസചിത്തന്‍ പട്ടണികിടക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:16
കല്പന പ്രമാണിക്കുന്നവന്‍ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:17
എളിയവനോടു കൃപ കാട്ടുന്നവന്‍ യഹോവെക്കു വായ്പ കൊടുക്കുന്നു; അവന്‍ ചെയ്ത നന്മെക്കു അവന്‍ പകരം കൊടുക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:18
പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:19
മുന്‍ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അതു പിന്നെയും ചെയ്യേണ്ടിവരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:20
പിന്നത്തേതില്‍ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:21
മനുഷ്യന്‍റെ ഹൃദയത്തില്‍ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:22
മനുഷ്യന്‍ തന്‍റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാള്‍ ദരിദ്രന്‍ ഉത്തമന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:23
യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന്‍ തൃപ്തനായി വസിക്കും; അനര്‍ത്ഥം അവന്നു നേരിടുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:24
മടിയന്‍ തന്‍റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:25
പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:26
അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:27
മകനേ, പരിജ്ഞാനത്തിന്‍റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:28
നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 19:29
പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.(Add Ref)|(Add Notes)