📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 27

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 27 >>

സദൃശവാക്യങ്ങൾ 27:1
നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:2
നിന്‍റെ വായല്ല മറ്റൊരുത്തന്‍ , നിന്‍റെ അധരമല്ല വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:3
കല്ലു ഘനമുള്ളതും മണല്‍ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്‍റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:4
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:5
മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:6
സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്‍റെ ചുംബനങ്ങളോ കണക്കിലധികം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:7
തിന്നു തൃപ്തനായവന്‍ തേന്‍ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:8
കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:9
തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്‍റെ മാധുര്യവും അങ്ങനെ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:10
നിന്‍റെ സ്നേഹിതനെയും അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്‍റെ കഷ്ടകാലത്തു സഹോദരന്‍റെ വീട്ടില്‍ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്‍ക്കാരന്‍ നല്ലതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:11
മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:12
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:13
അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:14
അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:15
പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:16
അവളെ ഒതുക്കുവാന്‍ നോക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു; അവന്‍റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാന്‍ പോകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:17
ഇരിമ്പു ഇരിമ്പിന്നു മൂര്‍ച്ചകൂട്ടുന്നു; മനുഷ്യന്‍ മനുഷ്യന്നു മൂര്‍ച്ചകൂട്ടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:18
അത്തികാക്കുന്നവന്‍ അതിന്‍റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:19
വെള്ളത്തില്‍ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍ തന്‍റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:20
പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്‍റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:21
വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്‍റെ പ്രശംസ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:22
ഭോഷനെ ഉരലില്‍ ഇട്ടു ഉലക്കകൊണ്ടു അവില്‍പോലെ ഇടിച്ചാലും അവന്‍റെ ഭോഷത്വം വിട്ടുമാറുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:23
നിന്‍റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക; നിന്‍റെ കന്നുകാലികളില്‍ നന്നായി ദൃഷ്ടിവെക്കുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:24
സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:25
പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പര്‍വ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:26
കുഞ്ഞാടുകള്‍ നിനക്കു ഉടുപ്പിന്നും കോലാടുകള്‍ നിലത്തിന്‍റെ വിലെക്കും ഉതകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 27:27
കോലാടുകളുടെ പാല്‍ നിന്‍റെ ആഹാരത്തിന്നും നിന്‍റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്‍റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.(Add Ref)|(Add Notes)