📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 17 >>

സദൃശവാക്യങ്ങൾ 17:1
കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:2
നാണംകെട്ട മകന്‍റെമേല്‍ ബുദ്ധിമാനായ ദാസന്‍ കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില്‍ അവകാശം പ്രാപിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:3
വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ[46].(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:4
ദുഷ്കര്‍മ്മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന്‍ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:5
ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:6
മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര്‍ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:7
സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:8
സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:9
സ്നേഹം തേടുന്നവന്‍ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:10
ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:11
മത്സരക്കാരന്‍ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്‍റെ നേരെ അയക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:12
മൂഢനെ അവന്‍റെ ഭോഷത്വത്തില്‍ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:13
ഒരുത്തന്‍ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില്‍ അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:14
കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ കലഹമാകുംമുമ്പെ തര്‍ക്കം നിര്‍ത്തിക്കളക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:15
ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:16
മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്‍റെ കയ്യില്‍ ദ്രവ്യം എന്തിനു?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:17
സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന്‍ സഹോദരനായ്തീരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:18
ബുദ്ധിഹീനനായ മനുഷ്യന്‍ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:19
കലഹപ്രിയന്‍ ലംഘനപ്രിയന്‍ ആകുന്നു; പടിവാതില്‍ പൊക്കത്തില്‍ പണിയുന്നവന്‍ ഇടിവു ഇച്ഛിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:20
വക്രഹൃദയമുള്ളവന്‍ നന്മ കാണുകയില്ല; വികട നാവുള്ളവന്‍ ആപത്തില്‍ അകപ്പെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:21
ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്‍റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:22
സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:23
ദുഷ്ടന്‍ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:24
ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പില്‍ ഇരിക്കുന്നു; മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:25
മൂഢനായ മകന്‍ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കൈപ്പും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:26
നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:27
വാക്കു അടക്കിവെക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍ ; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 17:28
മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍ വിവേകിയായും എണ്ണും.(Add Ref)|(Add Notes)