📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 10 >>

സദൃശവാക്യങ്ങൾ 10:1
ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മെക്കു വ്യസനഹേതുവാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:2
ദുഷ്ടതയാല്‍ സമ്പാദിച്ച നിക്ഷേപങ്ങള്‍ ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നു വിടുവിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:3
യഹോവ[46] നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന്‍ തള്ളിക്കളയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:4
മടിയുള്ള കൈകൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:5
വേനല്‍ക്കാലത്തു ശേഖരിച്ചുവെക്കുന്നവന്‍ ബുദ്ധിമാന്‍ ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:6
നീതിമാന്‍റെ ശിരസ്സിന്മേല്‍ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:7
നീതിമാന്‍റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:8
ജ്ഞാനഹൃദയന്‍ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:9
നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പില്‍ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:10
കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവന്‍ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:11
നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:12
പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:13
വിവേകിയുടെ അധരങ്ങളില്‍ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്‍റെ മുതുകിന്നോ വടികൊള്ളാം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:14
ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്‍റെ വായോ അടുത്തിരിക്കുന്ന നാശം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:15
ധനവാന്‍റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:16
നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:17
പ്രബോധനം പ്രമാണിക്കുന്നവന്‍ ജീവമാര്‍ഗ്ഗത്തില്‍ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:18
പക മറെച്ചുവെക്കുന്നവന്‍ പൊളിവായന്‍ ; ഏഷണി പറയുന്നവന്‍ ഭോഷന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:19
വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:20
നീതിമാന്‍റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:21
നീതിമാന്‍റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല്‍ മരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:22
യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍ അതിനോടു ഒന്നും കൂടുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:23
ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:24
ദുഷ്ടന്‍ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:25
ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:26
ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍ തന്നേ അയക്കുന്നവര്‍ക്കും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:27
യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:28
നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:29
യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്‍ഗ്ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:30
നീതിമാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:31
നീതിമാന്‍റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 10:32
നീതിമാന്‍റെ അധരങ്ങള്‍ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.(Add Ref)|(Add Notes)