സദൃശവാക്യങ്ങൾ 22:1
അനവധിസമ്പത്തിലും സല്‍കീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:2
ധനവാനും ദരിദ്രനും തമ്മില്‍ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവന്‍ യഹോവ[46] തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:3
വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:4
താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:5
വക്രന്‍റെ വഴിയില്‍ മുള്ളും കുടുക്കും ഉണ്ടു; തന്‍റെ പ്രാണനെ സൂക്ഷിക്കുന്നവന്‍ അവയോടു അകന്നിരിക്കട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:6
ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:7
ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവന്നു ദാസന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:8
നീതികേടു വിതെക്കുന്നവന്‍ ആപത്തു കൊയ്യും; അവന്‍റെ കോപത്തിന്‍റെ വടി ഇല്ലാതെയാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:9
ദയാകടാക്ഷമുള്ളവന്‍ അനുഗ്രഹിക്കപ്പെടും; അവന്‍ തന്‍റെ ആഹാരത്തില്‍നിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:10
പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:11
ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്‍റെ സ്നേഹിതന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:12
യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍ മറിച്ചുകളയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:13
വെളിയില്‍ സിംഹം ഉണ്ടു, വീഥിയില്‍ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:14
പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍ ത്യജിക്കപ്പെട്ടവന്‍ അതില്‍ വീഴും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:15
ബാലന്‍റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റിക്കളയും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:16
ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:17
ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേള്‍ക്കുക; എന്‍റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:18
അവയെ നിന്‍റെ ഉള്ളില്‍ സൂക്ഷിക്കുന്നതും നിന്‍റെ അധരങ്ങളില്‍ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:19
നിന്‍റെ ആശ്രയം യഹോവയില്‍ ആയിരിക്കേണ്ടതിന്നു ഞാന്‍ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:20
നിന്നെ അയച്ചവര്‍ക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്‍(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:21
ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്കു എഴുതീട്ടുണ്ടല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:22
എളിയവനോടു അവന്‍ എളിയവനാകകൊണ്ടു കവര്‍ച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്‍ക്കല്‍വെച്ചു പീഡിപ്പിക്കയും അരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:23
യഹോവ[46] അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:24
കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:25
നീ അവന്‍റെ വഴികളെ പഠിപ്പാനും നിന്‍റെ പ്രാണന്‍ കണിയില്‍ അകപ്പെടുവാനും സംഗതി വരരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:26
നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:27
വീട്ടുവാന്‍ നിനക്കു വകയില്ലാതെ വന്നിട്ടു നിന്‍റെ കീഴില്‍നിന്നു നിന്‍റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നതു എന്തിനു?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:28
നിന്‍റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 22:29
പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നിലക്കും; നീചന്മാരുടെ മുമ്പില്‍ അവന്‍ നില്‍ക്കയില്ല.(Add Ref)|(Add Notes)