📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 5

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 5 >>

സദൃശവാക്യങ്ങൾ 5:1
മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്‍റെ അധരങ്ങള്‍ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:2
ജ്ഞാനത്തെ ശ്രദ്ധിച്ചു എന്‍റെ ബോധത്തിന്നു ചെവി ചായിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:3
പരസ്ത്രീയുടെ അധരങ്ങളില്‍നിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍ മൃദുവാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:4
പിന്നത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:5
അവളുടെ കാലുകള്‍ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കു ഔടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:6
ജീവന്‍റെ മാര്‍ഗ്ഗത്തില്‍ അവള്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവള്‍ അറിയുന്നതുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:7
ആകയാല്‍ മക്കളേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ; എന്‍റെ വായിലെ മൊഴികളെ വിട്ടുമാറരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:8
നിന്‍റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്‍റെ വാതിലോടു അടുക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:9
നിന്‍റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്‍റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:10
കണ്ടവര്‍ നിന്‍റെ സമ്പത്തു തിന്നുകളയരുതു. നിന്‍റെ പ്രയത്നഫലം വല്ലവന്‍റെയും വീട്ടില്‍ ആയ്പോകരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:11
നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില്‍ നെടുവീര്‍പ്പിട്ടുകൊണ്ടു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:12
അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്‍റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:13
എന്‍റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന്‍ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കും ഞാന്‍ ചെവികൊടുത്തില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:14
സഭയുടെയും സംഘത്തിന്‍റെയും മദ്ധ്യേ ഞാന്‍ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍ സംഗതിവരരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:15
നിന്‍റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്‍നിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:16
നിന്‍റെ ഉറവുകള്‍ വെളിയിലേക്കും നിന്‍റെ നീരൊഴുക്കുകള്‍ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:17
അവ നിനക്കും അന്യന്മാര്‍ക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:18
നിന്‍റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്‍റെ യൌവനത്തിലെ ഭാര്യയില്‍ സന്തോഷിച്ചുകൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:19
കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:20
മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:21
മനുഷ്യന്‍റെ വഴികള്‍ യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; അവന്‍റെ നടപ്പു ഒക്കെയും അവന്‍ തൂക്കിനോക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:22
ദുഷ്ടന്‍റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്‍റെ പാപപാശങ്ങളാല്‍ അവന്‍ പിടിപെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 5:23
പ്രബോധനം കേള്‍ക്കായ്കയാല്‍ അവന്‍ മരിക്കും; മഹാഭോഷത്വത്താല്‍ അവന്‍ വഴിതെറ്റിപ്പോകും.(Add Ref)|(Add Notes)