📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 15 >>

സദൃശവാക്യങ്ങൾ 15:1
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:2
ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:3
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:4
നാവിന്‍റെ ശാന്തത ജീവവൃക്ഷം; അതിന്‍റെ വക്രതയോ മനോവ്യസനം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:5
ഭോഷന്‍ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:6
നീതിമാന്‍റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്‍റെ ആദായത്തിലോ അനര്‍ത്ഥം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:7
ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:8
ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:9
ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:10
സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:11
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:12
പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:13
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:14
വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:15
അരിഷ്ടന്‍റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:16
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:17
ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:18
ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:19
മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:20
ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:21
ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:22
ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:23
താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:24
ബുദ്ധിമാന്‍റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:25
അഹങ്കാരിയുടെ വീടു യഹോവ[46] പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:26
ദുരുപായങ്ങള്‍ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:27
ദുരാഗ്രഹി തന്‍റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:28
നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:29
യഹോവ[46] ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:30
കണ്ണിന്‍റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:31
ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:32
പ്രബോധനം ത്യജിക്കുന്നവന്‍ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 15:33
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.(Add Ref)|(Add Notes)