സദൃശവാക്യങ്ങൾ 2:1
മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്‍റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:2
എന്‍റെ വചനങ്ങളെ കൈക്കൊണ്ടു എന്‍റെ കല്പനകളെ നിന്‍റെ ഉള്ളില്‍ സംഗ്രഹിച്ചാല്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:3
നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്‍ത്തുന്നു എങ്കില്‍ ,(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:4
അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍ ,(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:5
നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:6
യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്‍റെ വായില്‍നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:7
അവന്‍ നേരുള്ളവര്‍ക്കും രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവര്‍ക്കും അവന്‍ ഒരു പരിച തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:8
അവന്‍ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു; തന്‍റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:9
അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാര്‍ഗ്ഗവും ഗ്രഹിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:10
ജ്ഞാനം നിന്‍റെ ഹൃദയത്തില്‍ പ്രവേശിക്കും; പരിജ്ഞാനം നിന്‍റെ മനസ്സിന്നു ഇമ്പമായിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:11
വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:12
അതു നിന്നെ ദുഷ്ടന്‍റെ വഴിയില്‍നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നും വിടുവിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:13
അവര്‍ ഇരുട്ടുള്ള വഴികളില്‍ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:14
ദോഷപ്രവൃത്തിയില്‍ സന്തോഷിക്കയും ദുഷ്ടന്‍റെ വികടങ്ങളില്‍ ആനന്ദിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:15
അവര്‍ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില്‍ നടക്കുന്നവരും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:16
അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:17
അവള്‍ തന്‍റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്‍റെ ദൈവത്തിന്‍റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:18
അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:19
അവളുടെ അടുക്കല്‍ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:20
അതുകൊണ്ടു നീ സജ്ജനത്തിന്‍റെ വഴിയില്‍ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:21
നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതില്‍ ശേഷിച്ചിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 2:22
എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.(Add Ref)|(Add Notes)