📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 29

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 29 >>

സദൃശവാക്യങ്ങൾ 29:1
കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:2
നീതിമാന്മാര്‍ വര്‍ദ്ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:3
ജ്ഞാനത്തില്‍ ഇഷ്ടപ്പെടുന്നവന്‍ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്തു നശിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:4
രാജാവു ന്യായപാലനത്താല്‍ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:5
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്‍റെ കാലിന്നു ഒരു വല വിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:6
ദുഷ്കര്‍മ്മി തന്‍റെ ലംഘനത്തില്‍ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:7
നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:8
പരിഹാസികള്‍ പട്ടണത്തില്‍ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:9
ജ്ഞാനിക്കും ഭോഷന്നും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടു അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:10
രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:11
മൂഢന്‍ തന്‍റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:12
അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്‍റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:13
ദരിദ്രനും പീഡകനും തമ്മില്‍ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണു യഹോവ[46] പ്രകാശിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:14
അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:15
വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:16
ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:17
നിന്‍റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്കു ആശ്വാസമായ്തീരും; അവന്‍ നിന്‍റെ മനസ്സിന്നു പ്രമോദംവരുത്തും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:18
വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:19
ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:20
വാക്കില്‍ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:21
ദാസനെ ബാല്യംമുതല്‍ ലാളിച്ചുവളര്‍ത്തുന്നവനോടു അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:22
കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ദ്ധിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:23
മനുഷ്യന്‍റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:24
കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:25
മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:26
അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്‍റെ ന്യായവിധിയോ യഹോവയാല്‍ വരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 29:27
നീതികെട്ടവന്‍ നീതിമാന്മാര്‍ക്കും വെറുപ്പു; സന്മാര്‍ഗ്ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പു.(Add Ref)|(Add Notes)