സദൃശവാക്യങ്ങൾ 7:1
മകനേ, എന്‍റെ വചനങ്ങളെ പ്രമാണിച്ചു എന്‍റെ കല്പനകളെ നിന്‍റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:2
നീ ജീവിച്ചിരിക്കേണ്ടതിന്നു എന്‍റെ കല്പനകളെയും ഉപദേശത്തെയും നിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:3
നിന്‍റെ വിരലിന്മേല്‍ അവയെ കെട്ടുക; ഹൃദയത്തിന്‍റെ പലകയില്‍ എഴുതുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:4
ജ്ഞാനത്തോടു: നീ എന്‍റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേര്‍ വിളിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:5
അവ നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:6
ഞാന്‍ എന്‍റെ വീട്ടിന്‍റെ കിളിവാതില്‍ക്കല്‍ അഴിക്കിടയില്‍കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:7
ഭോഷന്മാരുടെ ഇടയില്‍ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:8
അവന്‍ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:9
അവളുടെ വീട്ടിന്‍റെ കോണിന്നരികെ വീഥിയില്‍കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:10
പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില്‍ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:11
അവള്‍ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല്‍ വീട്ടില്‍ അടങ്ങിയിരിക്കയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:12
ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവള്‍ പതിയിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:13
അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:14
എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്‍റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:15
അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:16
ഞാന്‍ എന്‍റെ കട്ടിലിന്മേല്‍ പരവതാനികളും മിസ്രയീമ്യനൂല്‍കൊണ്ടുള്ള വരിയന്‍ പടങ്ങളും വിരിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:17
മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്‍റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:18
വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍ രമിക്കാം; കാമവിലാസങ്ങളാല്‍ നമുക്കു സുഖിക്കാം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:19
പുരുഷന്‍ വീട്ടില്‍ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:20
പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്‍ണ്ണമാസിക്കേ വീട്ടില്‍ വന്നെത്തുകയുള്ളു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:21
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ അവള്‍ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:22
അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:23
പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍ അസ്ത്രം തറെക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:24
ആകയാല്‍ മക്കളേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ; എന്‍റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:25
നിന്‍റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:26
അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍ ; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയോരു കൂട്ടം ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 7:27
അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്‍റെ അറകളിലേക്കു ചെല്ലുന്നു.(Add Ref)|(Add Notes)