📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 26

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 26 >>

സദൃശവാക്യങ്ങൾ 26:1
വേനല്‍കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:2
കുരികില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:3
കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്‍ , മൂഢന്മാരുടെ മുതുകിന്നു വടി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:4
നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്‍റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:5
മൂഢന്നു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്‍റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:6
മൂഢന്‍റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:7
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്‍റെ കാല്‍ ഞാന്നു കിടക്കുന്നതുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:8
മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍ കല്ലു കെട്ടി മുറുക്കുന്നതുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:9
മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്‍റെ കയ്യിലെ മുള്ളുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:10
എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനും ഒരുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:11
നായി ഛര്‍ദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്‍റെ ഭോഷത്വം ആവര്‍ത്തിക്കുന്നതും ഒരുപോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:12
തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:13
വഴിയില്‍ കേസരി ഉണ്ടു, തെരുക്കളില്‍ സിംഹം ഉണ്ടു എന്നിങ്ങനെ മടിയന്‍ പറയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:14
കതകു ചുഴിക്കുറ്റിയില്‍ എന്നപോലെ മടിയന്‍ തന്‍റെ കിടക്കയില്‍ തിരിയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:15
മടിയന്‍ തന്‍റെ കൈ തളികയില്‍ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:16
ബുദ്ധിയോടെ പ്രതിവാദിപ്പാന്‍ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:17
തന്നെ സംബന്ധിക്കാത്ത വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:18
കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്‍(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:19
തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:20
വിറകു ഇല്ലാഞ്ഞാല്‍ തീ കെട്ടു പോകും; നുണയന്‍ ഇല്ലാഞ്ഞാല്‍ വഴക്കും ഇല്ലാതെയാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:21
കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിന്നു കാരണം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:22
ഏഷണിക്കാരന്‍റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്‍റെ അറകളിലേക്കു ചെല്ലുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:23
സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:24
പകെക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവു സംഗ്രഹിച്ചു വെക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:25
അവന്‍ ഇമ്പമായി സംസാരിക്കുമ്പോള്‍ അവനെ വിശ്വസിക്കരുതു; അവന്‍റെ ഹൃദയത്തില്‍ ഏഴു വെറുപ്പു ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:26
അവന്‍റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്‍റെ ദുഷ്ടത സഭയുടെ മുമ്പില്‍ വെളിപ്പെട്ടുവരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:27
കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും; കല്ലു ഉരുട്ടുന്നവന്‍റെമേല്‍ അതു തിരിഞ്ഞുരുളും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 26:28
ഭോഷ്ക്കു പറയുന്ന നാവു അതിനാല്‍ തകര്‍ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.(Add Ref)|(Add Notes)