സദൃശവാക്യങ്ങൾ 3:1
മകനേ, എന്‍റെ ഉപദേശം മറക്കരുതു; നിന്‍റെ ഹൃദയം എന്‍റെ കല്പനകളെ കാത്തുകൊള്ളട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:2
അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:3
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്‍റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്‍റെ ഹൃദയത്തിന്‍റെ പലകയില്‍ എഴുതിക്കൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:4
അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:5
പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:6
നിന്‍റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്‍റെ പാതകളെ നേരെയാക്കും;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:7
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:8
അതു നിന്‍റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:9
യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാവിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:10
അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:11
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്‍റെ ശാസനയിങ്കല്‍ മുഷികയും അരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:12
അപ്പന്‍ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ[46] താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:13
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:14
അതിന്‍റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്‍റെ ലാഭം തങ്കത്തിലും നല്ലതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:15
അതു മുത്തുകളിലും വിലയേറിയതു; നിന്‍റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:16
അതിന്‍റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:17
അതിന്‍റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:18
അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:19
ജ്ഞാനത്താല്‍ യഹോവ[46] ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന്‍ ആകാശത്തെ ഉറപ്പിച്ചു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:20
അവന്‍റെ പരിജ്ഞാനത്താല്‍ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:21
മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്‍റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:22
അവ നിനക്കു ജീവനും നിന്‍റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:23
അങ്ങനെ നീ നിര്‍ഭയമായി വഴിയില്‍ നടക്കും; നിന്‍റെ കാല്‍ ഇടറുകയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:24
നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്‍റെ ഉറക്കം സുഖകരമായിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:25
പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:26
യഹോവ[46] നിന്‍റെ ആശ്രയമായിരിക്കും; അവന്‍ നിന്‍റെ കാല്‍ കുടുങ്ങാതവണ്ണം കാക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:27
നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:28
നിന്‍റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:29
കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍ , അവന്‍റെ നേരെ ദോഷം നിരൂപിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:30
നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:31
സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്‍റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:32
വക്രതയുള്ളവന്‍ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്‍റെ സഖ്യത ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:33
യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടില്‍ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:34
പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവക്കോ അവന്‍ കൃപ നലകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 3:35
ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.(Add Ref)|(Add Notes)