സദൃശവാക്യങ്ങൾ 18:1
കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:2
തന്‍റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:3
ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:4
മനുഷ്യന്‍റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്‍റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:5
നീതിമാനെ ന്യായവിസ്താരത്തില്‍ തോല്പിക്കേണ്ടതിന്നു ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നതു നന്നല്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:6
മൂഢന്‍റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്‍റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:7
മൂഢന്‍റെ വായ് അവന്നു നാശം; അവന്‍റെ അധരങ്ങള്‍ അവന്‍റെ പ്രാണന്നു കണി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:8
ഏഷണിക്കാരന്‍റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്‍റെ അറകളിലേക്കു ചെല്ലുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:9
വേലയില്‍ മടിയനായവന്‍ മുടിയന്‍റെ സഹോദരന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:10
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:11
ധനവാന്നു തന്‍റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:12
നാശത്തിന്നു മുമ്പെ മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:13
കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:14
പുരുഷന്‍റെ ധീരത അവന്‍റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കും സഹിക്കാം?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:15
ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:16
മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:17
തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്‍റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:18
ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:19
ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെഓടാമ്പല്‍പോലെ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:20
വായുടെ ഫലത്താല്‍ മനുഷ്യന്‍റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:21
മരണവും ജീവനും നാവിന്‍റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്‍റെ ഫലം അനുഭവിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:22
ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:23
ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 18:24
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.(Add Ref)|(Add Notes)