📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 4 >>

സദൃശവാക്യങ്ങൾ 4:1
മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:2
ഞാന്‍ നിങ്ങള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചുതരുന്നു; എന്‍റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:3
ഞാന്‍ എന്‍റെ അപ്പന്നു മകനും എന്‍റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:4
അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്‍റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്‍റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:5
ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്‍റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:6
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:7
ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്‍റെ സകലസമ്പാദ്യത്താലും വിവേകം നേടുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:8
അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താല്‍ അതു നിനക്കു മാനം വരുത്തും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:9
അതു നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:10
മകനേ കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:11
ജ്ഞാനത്തിന്‍റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:12
നടക്കുമ്പോള്‍ നിന്‍റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോള്‍ നീ ഇടറുകയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:13
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്‍റെ ജീവനല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:14
ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്‍റെ വഴിയില്‍ നടക്കയുമരുതു;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:15
അതിനോടു അകന്നുനില്‍ക്ക; അതില്‍ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:16
അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:17
ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്‍റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:18
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:19
ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല്‍ തട്ടി വീഴും എന്നു അവര്‍ അറിയുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:20
മകനേ, എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്‍റെ മൊഴികള്‍ക്കു നിന്‍റെ ചെവി ചായിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:21
അവ നിന്‍റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:22
അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:23
സകലജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്‍റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:24
വായുടെ വക്രത നിങ്കല്‍നിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്‍നിന്നകറ്റുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:25
നിന്‍റെ കണ്ണു നേരെ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:26
നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 4:27
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്‍റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.(Add Ref)|(Add Notes)