സദൃശവാക്യങ്ങൾ 14:1
സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്‍റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല്‍ പൊളിച്ചുകളയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:2
നേരായി നടക്കുന്നവന്‍ യഹോവാഭക്തന്‍ ; നടപ്പില്‍ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:3
ഭോഷന്‍റെവായില്‍ ഡംഭത്തിന്‍റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:4
കാളകള്‍ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:5
വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:6
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:7
മൂഢന്‍റെ മുമ്പില്‍നിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനില്‍ കാണുകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:8
വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:9
ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മില്‍ പ്രീതി ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:10
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷത്തിലും അന്യന്‍ ഇടപെടുന്നില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:11
ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്‍റെ കൂടാരമോ തഴെക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:12
ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികള്‍ അത്രേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:13
ചിരിക്കുമ്പോള്‍ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്‍റെ അവസാനം ദുഃഖമാകയുമാം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:14
ഹൃദയത്തില്‍ വിശ്വാസത്യാഗമുള്ളവന്നു തന്‍റെ നടപ്പില്‍ മടുപ്പുവരും; നല്ല മനുഷ്യനോ തന്‍റെ പ്രവൃത്തിയാല്‍ തന്നേ തൃപ്തിവരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:15
അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:16
ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:17
മുന്‍ കോപി ഭോഷത്വം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:18
അല്പബുദ്ധികള്‍ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:19
ദുര്‍ജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാര്‍ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങിനില്ക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:20
ദരിദ്രനെ കൂട്ടുകാരന്‍ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര്‍ ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:21
കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:22
ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:23
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:24
ജ്ഞാനികളുടെ ധനം അവര്‍ക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:25
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:26
യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്‍റെ മക്കള്‍ക്കും ശരണം ഉണ്ടാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:27
യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്‍റെ കണികളെ ഒഴിഞ്ഞുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:28
പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:29
ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍ ; മുന്‍ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:30
ശാന്തമനസ്സു ദേഹത്തിന്നു ജീവന്‍ ; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:31
എളിയവനെ പീഡിപ്പിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:32
ദുഷ്ടന്നു തന്‍റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:33
വിവേകമുള്ളവന്‍റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്‍ക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:34
നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 14:35
ബുദ്ധിമാനായ ദാസന്നു രാജാവിന്‍റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്‍റെ കോപം നേരിടും.(Add Ref)|(Add Notes)