സദൃശവാക്യങ്ങൾ 20:1
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:2
രാജാവിന്‍റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്‍റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:3
വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:4
മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:5
മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:6
മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:7
പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍ ; അവന്‍റെ ശേഷം അവന്‍റെ മക്കളും ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:8
ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവു തന്‍റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:9
ഞാന്‍ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നു എന്നു ആര്‍ക്കും പറയാം?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:10
രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:11
ബാല്യത്തിലെ ക്രിയകളാല്‍ തന്നേ ഒരുത്തന്‍റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:12
കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ[46] ഉണ്ടാക്കി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:13
ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:14
വിലെക്കു വാങ്ങുന്നവന്‍ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്‍റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:15
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:16
അന്യന്നു വേണ്ടി ജാമ്യം നില്ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:17
വ്യാജത്താല്‍ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്‍റെ വായില്‍ ചരല്‍ നിറയും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:18
ഉദ്ദേശങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ ഭരണസാമര്‍ത്ഥ്യത്തോടെ യുദ്ധം ചെയ്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:19
നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:20
ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്‍റെ വിളക്കു കൂരിരുട്ടില്‍ കെട്ടുപോകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:21
ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്‍റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:22
ഞാന്‍ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന്‍ നിന്നെ രക്ഷിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:23
രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:24
മനുഷ്യന്‍റെ ഗതികള്‍ യഹോവയാല്‍ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:25
“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:26
ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍ അവന്‍ മെതിവണ്ടി ഉരുട്ടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:27
മനുഷ്യന്‍റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്‍റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:28
ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന്‍ തന്‍റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:29
യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 20:30
ഉദരത്തിന്‍റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.(Add Ref)|(Add Notes)