📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 30

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 30 >>

സദൃശവാക്യങ്ങൾ 30:1
യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങള്‍ ; ഒരു അരുളപ്പാടു; ആ പുരുഷന്‍റെ വാക്യമാവിതു: ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:2
ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:3
ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:4
സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍ ? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍ ? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍ ‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍ ? അവന്‍റെ പേരെന്തു? അവന്‍റെ മകന്‍റെ പേ‍ര്‍ എന്തു? നിനക്കറിയാമോ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:5
ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:6
അവന്‍റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:7
രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:8
വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:9
ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടു: യഹോവ[46] ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്‍റെ ദൈവത്തിന്‍റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:10
ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:11
അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:12
തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:13
അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:14
എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:15
കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:16
പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:17
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:18
എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:19
ആകാശത്തു കഴുകന്‍റെ വഴിയും പാറമേല്‍ സര്‍പ്പത്തിന്‍റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്‍റെ വഴിയും കന്യകയോടുകൂടെ പുരുഷന്‍റെ വഴിയും തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:20
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:21
മൂന്നിന്‍റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്‍റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:22
ദാസന്‍ രാജാവായാല്‍ അവന്‍റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്‍റെ നിമിത്തവും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:23
വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍ അവളുടെ നിമിത്തവും തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:24
ഭൂമിയില്‍ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:25
ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:26
കുഴിമുയല്‍ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:27
വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:28
പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:29
ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:30
മൃഗങ്ങളില്‍വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:31
നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:32
നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 30:33
പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാല്‍ ചോര വരും; കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും.(Add Ref)|(Add Notes)