📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 23 >>

സദൃശവാക്യങ്ങൾ 23:1
നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ നിന്‍റെ മുമ്പില്‍ ഇരിക്കുന്നവന്‍ ആരെന്നു കരുതിക്കൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:2
നീ ഭോജനപ്രിയന്‍ ആകുന്നുവെങ്കില്‍ നിന്‍റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:3
അവന്‍റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:4
ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:5
നിന്‍റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന്‍ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:6
കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുതു; അവന്‍റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:7
അവന്‍ തന്‍റെ മനസ്സില്‍ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊള്‍ക എന്നു അവന്‍ നിന്നോടു പറയും; അവന്‍റെ ഹൃദയമോ നിനക്കു അനുകൂലമല്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:8
നീ തിന്ന കഷണം ഛര്‍ദ്ദിച്ചുപോകും; നിന്‍റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:9
ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുതു; അവന്‍ നിന്‍റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:10
പണ്ടേയുള്ള അതിര്‍ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:11
അവരുടെ പ്രതികാരകന്‍ ബലവാനല്ലോ; അവര്‍ക്കും നിന്നോടുള്ള വ്യവഹാരം അവന്‍ നടത്തും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:12
നിന്‍റെ ഹൃദയം പ്രബോധനത്തിന്നും നിന്‍റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കും സമര്‍പ്പിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:13
ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:14
വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍ നീ അവന്‍റെ പ്രാണനെ പാതാളത്തില്‍നിന്നു വിടുവിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:15
മകനേ, നിന്‍റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്‍റെ ഹൃദയവും സന്തോഷിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:16
നിന്‍റെ അധരം നേര്‍ സംസാരിച്ചാല്‍ എന്‍റെ അന്തരംഗങ്ങള്‍ ആനന്ദിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:17
നിന്‍റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:18
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:19
മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്‍റെ ഹൃദയത്തെ നേര്‍വഴിയില്‍ നടത്തിക്കൊള്‍ക.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:20
നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:21
കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:22
നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്കു കേള്‍ക്ക; നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:23
നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:24
നീതിമാന്‍റെ അപ്പന്‍ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ അവനില്‍ സന്തോഷിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:25
നിന്‍റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:26
മകനേ, നിന്‍റെ ഹൃദയം എനിക്കു തരിക; എന്‍റെ വഴി നിന്‍റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:27
വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:28
അവള്‍ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില്‍ ദ്രോഹികളെ വര്‍ദ്ധിപ്പിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:29
ആര്‍ക്കും കഷ്ടം, ആര്‍ക്കും സങ്കടം, ആര്‍ക്കും കലഹം? ആര്‍ക്കും ആവലാതി, ആര്‍ക്കും അനാവശ്യമായ മുറിവുകള്‍ , ആര്‍ക്കും കണ്‍ചുവപ്പു?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:30
വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:31
വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:32
ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:33
നിന്‍റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്‍റെ ഹൃദയം വക്രത പറയും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:34
നീ നടുക്കടലില്‍ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്‍റെ മുകളില്‍ ഉറങ്ങുന്നവനെപ്പോലെയും ആകും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 23:35
അവര്‍ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.(Add Ref)|(Add Notes)