📚 എല്ലാ പുസ്തകങ്ങളും

📖 സദൃശവാക്യങ്ങൾ : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സദൃശവാക്യങ്ങൾ : അധ്യായം 8 >>

സദൃശവാക്യങ്ങൾ 8:1
ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്‍റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:2
അവള്‍ വഴിയരികെ മേടുകളുടെ മുകളില്‍ പാതകള്‍ കൂടുന്നേടത്തു നില്ക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:3
അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:4
പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:5
അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:6
കേള്‍പ്പിന്‍ , ഞാന്‍ ഉല്‍കൃഷ്ടമായതു സംസാരിക്കും; എന്‍റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:7
എന്‍റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങള്‍ക്കു അറെപ്പാകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:8
എന്‍റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍ വക്രവും വികടവുമായതു ഒന്നുമില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:9
അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കും നേരും ആകുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:10
വെള്ളിയെക്കാള്‍ എന്‍റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:11
ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:12
ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്‍റെ പാര്‍പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടു പിടിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:13
യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മ്മാര്‍ഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകെക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:14
ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാന്‍ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:15
ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; പ്രഭുക്കന്മാര്‍ നീതിയെ നടത്തുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:16
ഞാന്‍ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:17
എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:18
എന്‍റെ പക്കല്‍ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:19
എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:20
എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:21
ഞാന്‍ നീതിയുടെ മാര്‍ഗ്ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:22
യഹോവ[46] പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:23
ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:24
ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:25
പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:26
അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:27
അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്‍റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:28
അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്‍റെ ഉറവുകള്‍ തടിച്ചപ്പോഴും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:29
വെള്ളം അവന്‍റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:30
ഞാന്‍ അവന്‍റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്‍റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്‍റെ പ്രമോദമായിരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:31
അവന്‍റെ ഭൂതലത്തില്‍ ഞാന്‍ വിനോദിച്ചുകൊണ്ടിരുന്നു; എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:32
ആകയാല്‍ മക്കളേ, എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍ ; എന്‍റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:33
പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍ ; അതിനെ ത്യജിച്ചുകളയരുതു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:34
ദിവസംപ്രതി എന്‍റെ പടിവാതില്‍ക്കല്‍ ജാഗരിച്ചും എന്‍റെ വാതില്‍ക്കട്ടളെക്കല്‍ കാത്തുകൊണ്ടും എന്‍റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:35
എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.(Add Ref)|(Add Notes)
സദൃശവാക്യങ്ങൾ 8:36
എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.(Add Ref)|(Add Notes)