📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 10 >>

1 ദിനവൃത്താന്തം 10:1
ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഓടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:2
ഫെലിസ്ത്യര്‍ ശൌലിനെയും മക്കളെയും പിന്തേര്‍ന്നു ചെന്നു; ഫെലിസ്ത്യര്‍ ശൌലിന്‍റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും വെട്ടിക്കൊന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:3
പട ശൌലിന്‍റെ നേരെ ഏറ്റവും മുറുകി, വില്ലാളികള്‍ അവനെ കണ്ടു, വില്ലാളികളാല്‍ അവന്‍ വിഷമത്തിലായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:4
അപ്പോള്‍ ശൌല്‍ തന്‍റെ ആയുധവാഹകനോടു: ഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്‍റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്‍റെ ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:5
ശൌല്‍ മരിച്ചു എന്നു അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്‍റെ വാളിന്മേല്‍ വീണു മരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:6
ഇങ്ങനെ ശൌലും മൂന്നു മക്കളും അവന്‍റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:7
അവര്‍ ഓടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്നു അവയില്‍ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:8
പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:9
അവര്‍ അവന്‍റെ വസ്ത്രാദികള്‍ ഉരിഞ്ഞു അവന്‍റെ തലയും ആയുധവര്‍ഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:10
അവന്‍റെ ആയുധവര്‍ഗ്ഗം അവര്‍ തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തില്‍ വെച്ചു; അവന്‍റെ തലയെ ദാഗോന്‍റെ ക്ഷേത്രത്തിലും തറെച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:11
ഫെലിസ്ത്യര്‍ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോള്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:12
ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:13
ഇങ്ങനെ ശൌല്‍ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 10:14
അവന്‍ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാല്‍ അവന്‍ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.(Add Ref)|(Add Notes)