1 ദിനവൃത്താന്തം 6:1
ലേവിയുടെ പുത്രന്മാര്‍ : ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:2
കെഹാത്തിന്‍റെ പുത്രന്മാര്‍ : അമ്രാം, യിസ്ഹാര്‍ , ഹെബ്രോന്‍ , ഉസ്സീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:3
അമ്രാമിന്‍റെ മക്കള്‍ : അഹരോന്‍ , മോശെ, മിര്യാം, അഹരോന്‍റെ പുത്രന്മാര്‍ : നാദാബ്, അബീഹൂ, ഏലെയാസാര്‍ , ഈഥാമാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:4
എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:5
അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:6
ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:7
മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:8
അമര്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ അഹീമാസിനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:9
അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവു യോഹാനാനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:10
യോഹാനാന്‍ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോന്‍ യെരൂശലേമില്‍ പണിത ആലയത്തില്‍ പൌരോഹിത്യം നടത്തിയതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:11
അസര്യാവു അമര്യാവെ ജനിപ്പിച്ചു; അമര്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:12
അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്‍ ശല്ലൂമിനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:13
ശല്ലൂം ഹില്‍ക്കീയാവെ ജനിപ്പിച്ചു; ഹില്‍ക്കീയാവു അസര്യാവെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:14
അസര്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:15
യഹോവാ നെബൂഖദ് നേസ്സര്‍മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:16
ലേവിയുടെ പുത്രന്മാര്‍ : ഗേര്‍ശോം, കെഹാത്ത്, മെരാരി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:17
ഗേര്‍ശോമിന്‍റെ പുത്രന്മാരുടെ പേരുകള്‍ ആവിതു: ലിബ്നി, ശിമെയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:18
കെഹാത്തിന്‍റെ പുത്രന്മാര്‍ : അമ്രാം, യിസ്ഹാര്‍ , ഹെബ്രോന്‍ , ഉസ്സീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:19
മെരാരിയുടെ പുത്രന്മാര്‍ : മഹ്ളി, മൂശി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:20
ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്‍റെ മകന്‍ ലിബ്നി; അവന്‍റെ മകന്‍ യഹത്ത്; അവന്‍റെ മകന്‍ സിമ്മാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:21
അവന്‍റെ മകന്‍ യോവാഹ്; അവന്‍റെ മകന്‍ ഇദ്ദോ; അവന്‍റെ മകന്‍ സേരഹ്; അവന്‍റെ മകന്‍ യെയഥ്രായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:22
കെഹാത്തിന്‍റെ പുത്രന്മാര്‍ : അവന്‍റെ മകന്‍ അമ്മീനാദാബ്; അവന്‍റെ മകന്‍ കോരഹ്; അവന്‍റെ മകന്‍ അസ്സീര്‍;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:23
അവന്‍റെ മകന്‍ എല്‍ക്കാനാ; അവന്‍റെ മകന്‍ എബ്യാസാഫ്; അവന്‍റെ മകന്‍ അസ്സീര്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:24
അവന്‍റെ മകന്‍ തഹത്ത്; അവന്‍റെ മകന്‍ ഊരീയേല്‍ , അവന്‍റെ മകന്‍ ഉസ്സീയാവു; അവന്‍റെ മകന്‍ ശൌല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:25
എല്‍ക്കാനയുടെ പുത്രന്മാര്‍ : അവന്‍റെ മകന്‍ അമാസായി; അവന്‍റെ മകന്‍ അഹിമോത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:26
എല്‍ക്കാനയുടെ പുത്രന്മാര്‍ : അവന്‍റെ മകന്‍ സോഫായി; അവന്‍റെ മകന്‍ നഹത്ത്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:27
അവന്‍റെ മകന്‍ എലീയാബ്; അവന്‍റെ മകന്‍ യെരോഹാം; അവന്‍റെ മകന്‍ എല്‍ക്കാനാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:28
ശമൂവേലിന്‍റെ പുത്രന്മാര്‍ : ആദ്യജാതന്‍ യോവേല്‍, രണ്ടാമന്‍ അബീയാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:29
മെരാരിയുടെ പുത്രന്മാര്‍ : മഹ്ളി; അവന്‍റെ മകന്‍ ലിബ്നി; അവന്‍റെ മകന്‍ ശിമെയി; അവന്‍റെ മകന്‍ ഉസ്സാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:30
അവന്‍റെ മകന്‍ ശിമെയാ; അവന്‍റെ മകന്‍ ഹഗ്ഗീയാവു; അവന്‍റെ മകന്‍ അസായാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:31
പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തില്‍ സംഗീതശുശ്രൂഷെക്കു നിയമിച്ചവര്‍ ഇവരാകുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:32
അവര്‍, ശലോമോന്‍ യെരൂശലേമില്‍ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനക്കുടാരത്തിന്നു മുമ്പില്‍ സംഗീതശുശ്രൂഷചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:33
തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവര്‍ ആരെന്നാല്‍ : കെഹാത്യരുടെ പുത്രന്മാരില്‍ സംഗീതക്കാരനായ ഹേമാന്‍ ; അവന്‍ യോവേലിന്‍റെ മകന്‍ ; അവന്‍ ശമൂവേലിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:34
അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ യെരോഹാമിന്‍റെ മകന്‍ ; അവന്‍ എലീയേലിന്‍റെ മകന്‍ ; അവന്‍ തോഹയുടെ മകന്‍ ; അവന്‍ സൂഫിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:35
അവന്‍ എല്‍ക്കാനയുടെ മകന്‍ ; അവന്‍ മഹത്തിന്‍റെ മകന്‍ ; അവന്‍ അമാസായിയുടെ മകന്‍ ; അവന്‍ എല്‍ക്കാനയുടെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:36
അവന്‍ യോവേലിന്‍റെ മകന്‍ ; അവന്‍ അസര്യാവിന്‍റെ മകന്‍ ; അവന്‍ സെഫന്യാവിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:37
അവന്‍ തഹത്തിന്‍റെ മകന്‍ ; അവന്‍ അസ്സീരിന്‍റെ മകന്‍ ; അവന്‍ എബ്യാസാഫിന്‍റെ മകന്‍ ; അവന്‍ കോരഹിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:38
അവന്‍ യിസ്ഹാരിന്‍റെ മകന്‍ ; അവന്‍ കെഹാത്തിന്‍റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ ; അവന്‍ യിസ്രായേലിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:39
അവന്‍റെ വലത്തുഭാഗത്തു നിന്ന അവന്‍റെ സഹോദരന്‍ ആസാഫ്: ആസാഫ് ബെരെഖ്യാവിന്‍റെ മകന്‍ ; അവന്‍ ശിമെയയുടെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:40
അവന്‍ മീഖായേലിന്‍റെ മകന്‍ ; അവന്‍ ബയശേയാവിന്‍റെ മകന്‍ ; അവന്‍ മല്‍ക്കിയുടെ മകന്‍ ; അവന്‍ എത്നിയുടെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:41
അവന്‍ സേരഹിന്‍റെ മകന്‍ ; അവന്‍ അദായാവിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:42
അവന്‍ ഏഥാന്‍റെ മകന്‍ ; അവന്‍ സിമ്മയുടെ മകന്‍ ; അവന്‍ ശിമെയിയുടെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:43
അവന്‍ യഹത്തിന്‍റെ മകന്‍ ; അവന്‍ ഗേര്‍ശോമിന്‍റെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:44
അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര്‍ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകന്‍ ഏഥാന്‍ ; അവന്‍ അബ്ദിയുടെ മകന്‍ ; അവന്‍ മല്ലൂക്കിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:45
അവന്‍ ഹശബ്യാവിന്‍റെ മകന്‍ ; അവന്‍ അമസ്യാവിന്‍റെ മകന്‍ ; അവന്‍ ഹില്‍ക്കീയാവിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:46
അവന്‍ അംസിയുടെ മകന്‍ ; അവന്‍ ബാനിയുടെ മകന്‍ ; അവന്‍ ശാമെരിന്‍റെ മകന്‍ ; അവന്‍ മഹ്ളിയുടെ മകന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:47
അവന്‍ മൂശിയുടെ മകന്‍ ; അവന്‍ മെരാരിയുടെ മകന്‍ ; അവന്‍ ലേവിയുടെ മകന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:48
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:49
എന്നാല്‍ അഹരോനും അവന്‍റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്‍റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:50
അഹരോന്‍റെ പുത്രന്മാരാവിതു: അവന്‍റെ മകന്‍ എലെയാസാര്‍ ; അവന്‍റെ മകന്‍ ഫീനെഹാസ്; അവന്‍റെ മകന്‍ അബീശൂവ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:51
അവന്‍റെ മകന്‍ ബുക്കി; അവന്‍റെ മകന്‍ ഉസ്സി; അവന്‍റെ മകന്‍ സെരഹ്യാവു; അവന്‍റെ മകന്‍ മെരായോത്ത്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:52
അവന്‍റെ മകന്‍ അമര്യാവു; അവന്‍റെ മകന്‍ അഹീത്തൂബ്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:53
അവന്‍റെ മകന്‍ സാദോക്; അവന്‍റെ മകന്‍ അഹീമാസ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:54
അവരുടെ ദേശത്തില്‍ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാല്‍: കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്കും--(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:55
അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണതു--അവര്‍ക്കും യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:56
എന്നാല്‍ പട്ടണത്തിന്‍റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:57
അഹരോന്‍റെ മക്കള്‍ക്കു അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:58
ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:59
ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:60
ബെന്യാമീന്‍ ഗോത്രത്തില്‍ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കും കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:61
കെഹാത്തിന്‍റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്‍റെ കുലത്തില്‍ , മനശ്ശെയുടെ പാതിഗോത്രത്തില്‍ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:62
ഗേര്‍ശോമിന്‍റെ മക്കള്‍ക്കു കുലംകുലമായി യിസ്സാഖാര്‍ ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:63
മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:64
യിസ്രായേല്‍മക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:65
യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍ മക്കളുടെ ഗോത്രത്തിലും ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിലും പേര്‍ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:66
കെഹാത്ത് മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീം ഗോത്രത്തില്‍ തങ്ങള്‍ക്കു അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:67
അവര്‍ക്കും, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:68
ബേത്ത്-ഹോരോനും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:69
അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:70
മനശ്ശെയുടെ പാതി ഗോത്രത്തില്‍ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:71
ഗേര്‍ശോമിന്‍റെ പുത്രന്മാര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്‍റെ കുലത്തില്‍ ബാശാനില്‍ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:72
യിസ്സാഖാന്‍ ഗോത്രത്തില്‍ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:73
രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:74
ആശേര്‍ ഗോത്രത്തില്‍ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:75
ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:76
നഫ്താലിഗോത്രത്തില്‍ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്‍യ്യഥയീമും പുല്പുറങ്ങളും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:77
മെരാരിപുത്രന്മാരില്‍ ശേഷമുള്ളവര്‍ക്കും സെബൂലൂന്‍ ഗോത്രത്തില്‍ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:78
യെരീഹോവിന്നു സമീപത്തു യൊര്‍ദ്ദാന്നക്കരെ യോര്‍ദ്ദാന്നു കിഴക്കു രൂബേന്‍ ഗോത്രത്തില്‍ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:79
കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:80
ഗാദ് ഗോത്രത്തില്‍ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 6:81
ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.(Add Ref)|(Add Notes)