📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 17

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 17 >>

1 ദിനവൃത്താന്തം 17:1
ദാവീദ് തന്‍റെ അരമനയില്‍ വസിച്ചിരിക്കുംകാലത്തു ഒരുനാള്‍ നാഥാന്‍ പ്രവാചകനോടു: ഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:2
നാഥാന്‍ ദാവീദിനോടു: നിന്‍റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ[46] നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:3
എന്നാല്‍ അന്നു രാത്രി നാഥാന്നു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായതെന്തെന്നാല്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:4
നീ ചെന്നു എന്‍റെ ദാസനായ ദാവീദിനോടു പറക: യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:5
ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തില്‍ വാസം ചെയ്യാതെ കൂടാരത്തില്‍നിന്നു കൂടരത്തിലേക്കും നിവാസത്തില്‍നിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:6
എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍ എവിടെവെച്ചെങ്കിലും എന്‍റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ന്യായാധിപതിമാരില്‍ ആരോടെങ്കിലും: നിങ്ങള്‍ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ?(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:7
ആകയാല്‍ നീ എന്‍റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍ : സൈന്യങ്ങളുടെ യഹോവ[46] ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ നിന്നെ പുല്പുറത്തുനിന്നു, ആടുകളെ നോക്കുമ്പോള്‍ തന്നേ എടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:8
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാന്‍ നിനക്കു ഉണ്ടാക്കും. .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:9
ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്‍റെ ജനമായ യിസ്രായേലിന്നു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ ക്ഷയിപ്പിക്കയില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:10
ഞാന്‍ നിന്‍റെ സകലശത്രുക്കളെയും അടക്കും; യഹോവ[46] നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാന്‍ നിന്നോടു അറിയിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:11
നീ നിന്‍റെ പിതാക്കന്മാരുടെ അടുക്കല്‍ പോകേണ്ടതിന്നു നിന്‍റെ ജീവകാലം തികയുമ്പോള്‍ ഞാന്‍ നിന്‍റെ ശേഷം നിന്‍റെ പുത്രന്മാരില്‍ ഒരുവനായ നിന്‍റെ സന്തതിയെ എഴുന്നേല്പിക്കയും അവന്‍റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:12
അവന്‍ എനിക്കു ഒരു ആലയം പണിയും; ഞാന്‍ അവന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:13
ഞാന്‍ അവന്നു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്‍റെ മുന്‍ വാഴ്ചക്കാരനോടു ഞാന്‍ എന്‍റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:14
ഞാന്‍ അവനെ എന്‍റെ ആലയത്തിലും എന്‍റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തും; അവന്‍റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:15
ഈ വാക്കുകളും ഈ ദര്‍ശനവും എല്ലാം നാഥാന്‍ ദാവീദിനോടു പ്രസ്താവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:16
അപ്പോള്‍ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍ : യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍ ‍? എന്‍റെ ഗൃഹവും എന്തുള്ളു?(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:17
ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്‍റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്‍റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:18
അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:19
യഹോവേ, അടിയന്‍ നിമിത്തവും നിന്‍റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവര്‍ത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:20
ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താല്‍ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:21
മിസ്രയീമില്‍നിന്നു നീ ഉദ്ധരിച്ച നിന്‍റെ ജനത്തിന്‍റെ മുമ്പില്‍നിന്നു ജാതികളെ നീക്കിക്കളകയില്‍ വലിയതും ഭയങ്കരവുമായ കാര്യങ്ങളാല്‍ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നു: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വിണ്ടെടുത്ത നിന്‍റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയില്‍ ഏതൊരു ജാതിയുള്ളു?(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:22
നിന്‍റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവര്‍ക്കും ദൈവമായ്തീരുകയും ചെയ്തുവല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:23
ആകയാല്‍ യഹോവേ, ഇപ്പോള്‍ നീ അടിയനെയും അടിയന്‍റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:24
സൈന്യങ്ങളുടെ യഹോവ[46] യിസ്രായേലിന്‍റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്‍റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹം നിന്‍റെ മുമ്പാകെ നിലനില്‍ക്കയും ചെയ്യുമാറാകട്ടെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:25
എന്‍റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയന്‍ തിരുസന്നിധിയില്‍ പ്രാര്‍ത്ഥിപ്പാന്‍ ധൈര്യംപ്രാപിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:26
ആകയാല്‍ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 17:27
അതുകൊണ്ടു അടിയന്‍റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാന്‍ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.(Add Ref)|(Add Notes)