📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 23

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 23 >>

1 ദിനവൃത്താന്തം 23:1
ദാവീദ് വയോധികനും കാലസമ്പൂര്‍ണ്ണനും ആയപ്പോള്‍ തന്‍റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:2
അവന്‍ യിസ്രായേലിന്‍റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:3
ലേവ്യരില്‍ മുപ്പതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:4
അവരില്‍ ഇരുപത്തിനാലായിരം പേ‍ര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേ‍ര്‍ പ്രമാണികളും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:5
ന്യായാധിപന്മാരും നാലായിരം പേ‍ര്‍ വാതില്‍കാവല്‍ക്കാരും നാലായിരംപേ‍ര്‍ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാല്‍ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:6
ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:7
, ഗേര്‍ശോന്യര്‍ : ലദ്ദാന്‍ , ശിമെയി. .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:8
ലദ്ദാന്‍റെ പുത്രന്മാര്‍ : തലവനായ യെഹീയേല്‍ , സേഥാം, യോവേല്‍ ഇങ്ങനെ മൂന്നുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:9
ശിമെയിയുടെ പുത്രന്മാര്‍ : ശെലോമീത്ത്, ഹസീയേല്‍ , ഹാരാന്‍ ഇങ്ങനെ മൂന്നുപേ‍ര്‍ ; ഇവര്‍ ലദ്ദാന്‍റെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:10
ശിമെയിയുടെ പുത്രന്മാര്‍ : യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേ‍ര്‍ ശിമെയിയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:11
യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ടു അവര്‍ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:12
കെഹാത്തിന്‍റെ പുത്രന്മാര്‍ : അമ്രാം, യിസ്ഹാര്‍ , ഹെബ്രോന്‍ , ഉസ്സീയേല്‍ ഇങ്ങനെ നാലുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:13
അമ്രാമിന്‍റെ പുത്രന്മാര്‍ : അഹരോന്‍ , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്‍റെ നാമത്തില്‍ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:14
ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില്‍ എണ്ണിയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:15
മോശെയുടെ പുത്രന്മാര്‍ : ഗേര്‍ശോം, എലീയേസെര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:16
ഗെര്‍ശോമിന്‍റെ പുത്രന്മാരില്‍ ശെബൂവേല്‍ തലവനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:17
എലീയേസെരിന്‍റെ പുത്രന്മാര്‍ : രെഹബ്യാവു തലവന്‍ ; എലീയേസെരിന്നു വേറെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:18
യിസ്ഹാരിന്‍റെ പുത്രന്മാരില്‍ ശെലോമീത്ത് തലവന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:19
ഹെബ്രോന്‍റെ പുത്രന്മാരില്‍ യെരീയാവു തലവനും അമര്‍യ്യാവു രണ്ടാമനും യഹസീയേല്‍ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:20
ഉസ്സീയേലിന്‍റെ പുത്രന്മാരില്‍ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:21
മെരാരിയുടെ പുത്രന്മാര്‍ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാര്‍ ; എലെയാസാര്‍, കീശ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:22
എലെയാസാര്‍ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; കീശിന്‍റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍ അവരെ വിവാഹംചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:23
മൂശിയുടെ പുത്രന്മാര്‍ : മഹ്ളി, ഏദെര്‍, യെരേമോത്ത് ഇങ്ങനെ മൂന്നു പേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:24
ഇവര്‍ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായ ലേവിപുത്രന്മാര്‍; അവര്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ വേല ചെയ്തുവന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:25
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] തന്‍റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമില്‍ എന്നേക്കും വസിക്കുന്നുവല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:26
ആകയാല്‍ ലേവ്യര്‍ക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ ഒന്നും ചുമപ്പാന്‍ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:27
ദാവീദിന്‍റെ അന്ത്യകല്പനകളാല്‍ ലേവ്യരെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണിയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:28
അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്‍റെ പുത്രന്മാരെ സഹായിക്കുന്നതും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:29
കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയില്‍ ചുടുന്നതായും കുതിര്‍ക്കുംന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:30
രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:31
യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയില്‍ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 23:32
സമാഗമനക്കുടാരത്തിന്‍റെ കാര്യവും വിശുദ്ധസ്ഥലത്തിന്‍റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ അവരുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.(Add Ref)|(Add Notes)