1 ദിനവൃത്താന്തം 14:1
സോര്‍രാജാവായ ഹീരാം, ദാവീദിന്‍റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:2
യഹോവയുടെ ജനമായ യിസ്രായേല്‍ നിമിത്തം തന്‍റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ തന്നെ യഹോവ[46] യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:3
ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:4
യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാന്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:5
ശലോമോന്‍ , യിബ്ഹാര്‍ , എലീശൂവ, എല്‍പേലെത്ത്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:6
നോഗഹ്, നേഫെഗ്, യാഫീയ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:7
എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:8
ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ , ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:9
ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:10
അപ്പോള്‍ ദാവീദ് ദൈവത്തോടു: ഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്‍റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ[46] അവനോടു: പുറപ്പെടുക; ഞാന്‍ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:11
അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്‍റെ ശത്രുക്കളെ എന്‍റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:12
എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:13
ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയില്‍ വന്നു പരന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:14
ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെ അവരുടെ നേരെ ചെല്ലുക.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:15
ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:16
ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 14:17
ദാവീദിന്‍റെ കീര്‍ത്തി സകലദേശങ്ങളിലും പരക്കയും യഹോവ[46] അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കും വരുത്തുകയും ചെയ്തു.(Add Ref)|(Add Notes)