📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 15

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 15 >>

1 ദിനവൃത്താന്തം 15:1
അവന്‍ തനിക്കു ദാവീദിന്‍റെ നഗരത്തില്‍ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്‍റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:2
അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്‍റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്‍റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്‍വാനും യഹോവ[46] തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:3
അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍ എല്ലായിസ്രായേലിനെയും യെരൂശലേമില്‍ കൂട്ടിവരുത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:4
ദാവീദ് അഹരോന്‍റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:5
കെഹാത്യരില്‍ പ്രധാനിയായ ഊരിയേലിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:6
മെരാര്യരില്‍ പ്രധാനിയായ അസായാവെയും അവന്‍റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:7
ഗേര്‍ശോമ്യരില്‍ പ്രധാനിയായ യോവേലിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:8
എലീസാഫാന്യരില്‍ പ്രധാനിയായ ശെമയ്യാവെയും അവന്‍റെ സഹോദരന്മാരായ ഇരുനൂറുപേരെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:9
ഹെബ്രോന്യരില്‍ പ്രധാനിയായ എലീയേലിനെയും അവന്‍റെ സഹോദരന്മാരായ എണ്പതു പേരെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:10
ഉസ്സീയേല്യരില്‍ പ്രധാനിയായ അമ്മീനാദാബിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:11
ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍ , അസായാവു, യോവേല്‍ , ശെമയ്യാവു, എലീയേല്‍ , അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:12
നിങ്ങള്‍ ലേവ്യരുടെ പിതൃഭവനങ്ങളില്‍ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്‍വിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:13
ആദിയില്‍ നിങ്ങള്‍ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ[46] നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:14
അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:15
ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്‍റെ പെട്ടകത്തെ അതിന്‍റെ തണ്ടുകള്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു ചുമന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:16
പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല്‍ സന്തോഷനാദം ഉച്ചത്തില്‍ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍ കല്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:17
അങ്ങനെ ലേവ്യര്‍ യോവേലിന്‍റെ മകനായ ഹേമാനെയും അവന്‍റെ സഹോദരന്മാരില്‍ ബേരെഖ്യാവിന്‍റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍ കൂശായാവിന്‍റെ മകനായ ഏഥാനെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവു, ബേന്‍ , യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവരെ വാതില്‍ കാവല്‍ക്കാരായും നിയമിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:19
സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:20
സെഖര്യാവു, അസീയേല്‍ , ശെമീരാമോത്ത്, യെഹീയേല്‍ , ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണകളെയും ധ്വനിപ്പിപ്പാനും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:21
മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേല്‍, അസസ്യാവു എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:22
വാഹകന്മാരായ ലേവ്യരില്‍ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്‍വിചാരകനായിരുന്നു; അവന്‍ അതില്‍ സമര്‍ത്ഥനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:23
ബേരെഖ്യാവും എല്‍ക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:24
ശെബന്യാവു, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്യാവു, ബെനായാവു, എലെയാസാര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പെട്ടകത്തിന്മുമ്പില്‍ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:25
ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്‍റെ വീട്ടില്‍നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:26
യഹോവയുടെ നിയമപെട്ടകത്തിന്‍റെ വാഹകന്മാരായ ലേവ്യര്‍ക്കും ദൈവം സഹായിച്ചതുകൊണ്ടു അവര്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:27
ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:28
അങ്ങനെ യിസ്രായേലൊക്കയും ആര്‍പ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 15:29
എന്നാല്‍ യഹോവയുടെ നിയമപെട്ടകം ദാവീദിന്‍റെ നഗരത്തില്‍ എത്തിയപ്പോള്‍ ശൌലിന്‍റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ അവനെ നിന്ദിച്ചു(Add Ref)|(Add Notes)