1 ദിനവൃത്താന്തം 26:1
വാതില്‍ കാവല്‍ക്കാരുടെ ക്കുറുകളോ: കോരഹ്യര്‍ : ആസാഫിന്‍റെ പുത്രന്മാരില്‍ കോരെയുടെ മകനായ മെശേലെമ്യാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:2
മെശേലെമ്യാവിന്‍റെ പുത്രന്മാര്‍ : സെഖര്യാവു ആദ്യജാതന്‍ ; യെദീയയേല്‍ രണ്ടാമന്‍ ; സെബദ്യാവു മൂന്നാമന്‍ , യത്നീയേല്‍ നാലാമന്‍ ; ഏലാം അഞ്ചാമന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:3
യെഹോഹാനാന്‍ ആറാമന്‍ ; എല്യോഹോവേനായി ഏഴാമന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:4
ഔബേദ്-എദോമിന്‍റെ പുത്രന്മാര്‍ : ശെമയ്യാവു ആദ്യജാതന്‍ ; യെഹോശാബാദ് രണ്ടാമന്‍ യോവാഹ് മൂന്നാമന്‍ ; സാഖാര്‍ നാലാമന്‍ ; നെഥനയേല്‍ അഞ്ചാമന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:5
അമ്മിയേല്‍ ആറാമന്‍ ; യിസ്സാഖാര്‍ ഏഴാമന്‍ ; പെയൂലെഥായി എട്ടാമന്‍ . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:6
അവന്‍റെ മകനായ ശെമയ്യാവിന്നും പുത്രന്മാര്‍ ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:7
ശെമയ്യാവിന്‍റെ പുത്രന്മാര്‍ : ഒത്നി, രെഫായേല്‍ , ഓബേദ്, എല്‍സാബാദ്;--അവന്‍റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു--എലീഹൂ, സെമഖ്യാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:8
ഇവര്‍ എല്ലാവരും ഓബേദ്-എദോമിന്‍റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍ , അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവര്‍ അറുപത്തിരണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:9
മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:10
മെരാരിപുത്രന്മാരില്‍ ഹോസെക്കു പുത്രന്മാര്‍ ഉണ്ടായിരുന്നു; ശിമ്രി തലവന്‍ ; ഇവന്‍ ആദ്യജാതനല്ലെങ്കിലും അവന്‍റെ അപ്പന്‍ അവനെ തലവനാക്കി;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:11
ഹില്‍ക്കീയാവു രണ്ടാമന്‍ , തെബല്യാവു മൂന്നാമന്‍ , സെഖര്യാവു നാലാമന്‍ ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:12
വാതില്‍കാവല്‍ക്കാരുടെ ഈ ക്കുറുകള്‍ക്കു, അവരുടെ തലവന്മാര്‍ക്കും തന്നേ, യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:13
അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:14
കിഴക്കെ വാതിലിന്‍റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍ അവന്‍റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്‍റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:15
തെക്കെ വാതിലിന്‍റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്‍റെ പുത്രന്മാര്‍ക്കും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:16
കയറ്റമുള്ള പെരുവഴിക്കല്‍ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:17
കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:18
പര്‍ബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍ നാലുപേരും പര്‍ബാരില്‍ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:19
കോരഹ്യരിലും മെരാര്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെ കൂറുകള്‍ ഇവ തന്നേ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:20
അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:21
ലയെദാന്‍റെ പുത്രന്മാര്‍ : ലയെദാന്‍റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്‍ : ഗേര്‍ശോന്യനായ ലയെദാന്‍റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:22
യെഹിയേലിന്‍റെ പുത്രന്മാര്‍ : സേഥാം; അവന്‍റെ സഹോദരന്‍ യോവേല്‍ ; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്‍വിചാരകരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:23
അമ്രാമ്യര്‍ , യിസ്ഹാര്യര്‍ , ഹെബ്രോന്യര്‍ , ഉസ്സീയേല്യര്‍ എന്നവരോ:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:24
മോശെയുടെ മകനായ ഗേര്‍ശോമിന്‍റെ മകന്‍ ശെബൂവേല്‍ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:25
എലീയേസെരില്‍നിന്നുത്ഭവിച്ച അവന്‍റെ സഹോദരന്മാരോ: അവന്‍റെ മകന്‍ രെഹബ്യാവു; അവന്‍റെ മകന്‍ യെശയ്യാവു; അവന്‍റെ മകന്‍ യോരാം; അവന്‍റെ മകന്‍ സിക്രി; അവന്‍റെ മകന്‍ ശെലോമീത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:26
ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്‍റെ സഹോദരന്മാരും മേല്‍വിചാരകരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:27
യുദ്ധത്തില്‍ കിട്ടിയ കൊള്ളയില്‍ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:28
ദര്‍ശകനായ ശമൂവേലും കീശിന്‍റെ മകന്‍ ശൌലും നേരിന്‍റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്‍റെയും അവന്‍റെ സഹോദരന്മാരുടെയും വിചാരണയില്‍ വന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:29
യിസ്ഹാര്യരില്‍ കെനന്യാവും അവന്‍റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില്‍ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:30
ഹെബ്രോന്യരില്‍ ഹശബ്യാവും അവന്‍റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്‍റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:31
ഹെബ്രോന്യരില്‍ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്‍റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഗിലെയാദിലെ യാസേരില്‍ പ്രാപ്തന്മാരെ കണ്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 26:32
അവന്‍റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്‍റെ സകലകാര്യത്തിന്നും രാജാവിന്‍റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍ , മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.(Add Ref)|(Add Notes)