1 ദിനവൃത്താന്തം 7:1
യിസ്സാഖാരിന്‍റെ പുത്രന്മാര്‍ : തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:2
തോലയുടെ പുത്രന്മാര്‍ : ഉസ്സി, രെഫായാവു, യെരിയേല്‍ , യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്‍റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:3
ഉസ്സിയുടെ പുത്രന്മാര്‍ : യിസ്രഹ്യാവു; യിസ്രഹ്യാവിന്‍റെ പുത്രന്മാര്‍ : മീഖായേല്‍ , ഔബദ്യാവു, യോവേല്‍ , യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍ ; ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:4
അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:5
അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:6
ബെന്യാമീന്യര്‍ : ബേല, ബേഖെര്‍ , യെദിയയേല്‍ ഇങ്ങനെ മൂന്നുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:7
ബേലയുടെ പുത്രന്മാര്‍ : എസ്ബോന്‍ , ഉസ്സി, ഉസ്സീയേല്‍ , യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്‍ ; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:8
ബെഖെരിന്‍റെ പുത്രന്മാര്‍ : സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:9
വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തിരുനൂറു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:10
യെദീയയേലിന്‍റെ പുത്രന്മാര്‍ : ബില്‍ഹാന്‍ ; ബില്‍ഹാന്‍റെ പുത്രന്മാര്‍ : യെവൂശ്, ബെന്യാമീന്‍ , ഏഹൂദ്, കെനയനാ, സേഥാന്‍ , തര്‍ശീശ്, അഹീശാഫര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:11
ഇവരെല്ലാവരും യെദീയയേലിന്‍റെ പുത്രന്മാര്‍ ; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തിരുനൂറുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:12
ഈരിന്‍റെ പുത്രന്മാര്‍ : ശുപ്പീം, ഹുപ്പീം;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:13
അഹേരിന്‍റെ പുത്രന്മാര്‍ : ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍ : യഹ്സീയേല്‍ , ഗൂനി, യേസെര്‍ , ശല്ലൂം; ബില്‍ഹയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:14
മനശ്ശെയുടെ പുത്രന്മാര്‍ : അവന്‍റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍ ; അവള്‍ ഗിലെയാദിന്‍റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:15
എന്നാല്‍ മാഖീര്‍ ഹുപ്പീമിന്‍റെയും ശുപ്പീമിന്‍റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്നു ആയിരുന്നു; രണ്ടാമന്‍റെ പേര്‍ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:16
മാഖീരിന്‍റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്‍റെ സഹോദരന്നു ശേരെശ് എന്നു പേര്‍ ; അവന്‍റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:17
ഊലാമിന്‍റെ പുത്രന്മാര്‍ : ബെദാന്‍ . ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ പുത്രന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:18
അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍ , മഹ്ളാ എന്നിവരെ പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:19
ശെമീദയുടെ പുത്രന്മാര്‍ : അഹ്യാന്‍ , ശേഖെം, ലിക്കെഹി, അനീയാം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:20
എഫ്രയീമിന്‍റെ പുത്രന്മാര്‍ : ശൂഥേലഹ്; അവന്‍റെ മകന്‍ ബേരെദ്; അവന്‍റെ മകന്‍ തഹത്ത്; അവന്‍റെ മകന്‍ എലാദാ; അവന്‍റെ മകന്‍ തഹത്ത്; അവന്‍റെ മകന്‍ സബാദ്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:21
അവന്‍റെ മകന്‍ ശൂഥേലഹ്, ഏസെര്‍ , എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ടു അവര്‍ അവരെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:22
അവരുടെ പിതാവായ എഫ്രയീം ഏറീയ നാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്‍റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:23
പിന്നെ അവന്‍ തന്‍റെ ഭാര്യയുടെ അടുക്കല്‍ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്‍റെ ഭവനത്തിന്നു അനര്‍ത്ഥം ഭവിച്ചതുകൊണ്ടു അവന്‍ അവന്നു ബെരീയാവു എന്നു പേര്‍ വിളിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:24
അവന്‍റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍ -ശെയരയും പണിതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:25
അവന്‍റെ മകന്‍ രേഫഹും, രേശെഫും; അവന്‍റെ മകന്‍ തേലഹ്; അവന്‍റെ മകന്‍ തഹന്‍ ; അവന്‍റെ മകന്‍ ലദാന്‍ ; അവന്‍റെ മകന്‍ അമ്മീഹൂദ്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:26
അവന്‍റെ മകന്‍ എലീശാമാ; അവന്‍റെ മകന്‍ നൂന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:27
അവന്‍റെ മകന്‍ യെഹോശൂവാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:28
അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍: ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:29
മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്‍റെ ഗ്രാമങ്ങളും, താനാക്കും അതിന്‍റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്‍റെ ഗ്രാമങ്ങളും, ദോരും അതിന്‍റെ ഗ്രാമങ്ങളും; അവയില്‍ യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാര്‍ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:30
ആശേരിന്‍റെ പുത്രന്മാര്‍ : യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:31
ബെരീയാവിന്‍റെ പുത്രന്മാര്‍ : ഹേബെര്‍ , ബിര്‍സയീത്തിന്‍റെ അപ്പനായ മല്‍ക്കീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:32
ഹേബെര്‍ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:33
യഫ്ളേത്തിന്‍റെ പുത്രന്മാര്‍ : പാസാക്, ബിംഹാല്‍ , അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:34
ശേമേരിന്‍റെ പുത്രന്മാര്‍ : അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:35
അവന്‍റെ സഹോദരനായ ഹേലെമിന്‍റെ പുത്രന്മാര്‍ : സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:36
സോഫഹിന്‍റെ പുത്രന്മാര്‍ : സൂഹ, ഹര്‍ന്നേഫെര്‍ , ശൂവാല്‍ , ബേരി, യിമ്രാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:37
ബേസെര്‍ , ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍ , ബെയേരാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:38
യേഥെരിന്‍റെ പുത്രന്മാര്‍ ; യെഫുന്നെ, പിസ്പാ, അരാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:39
ഉല്ലയുടെ പുത്രന്മാര്‍ : ആരഹ്, ഹന്നീയേല്‍, രിസ്യാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 7:40
ഇവര്‍ എല്ലാവരും ആശേരിന്‍റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.(Add Ref)|(Add Notes)