1 ദിനവൃത്താന്തം 5:1
യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍ :--അവനല്ലോ ആദ്യജാതന്‍ ; എങ്കിലും അവന്‍ തന്‍റെ പിതാവിന്‍റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്‍റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാര്‍ക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:2
യെഹൂദാ തന്‍റെ സഹോദരന്മാരെക്കാള്‍ പ്രബലനായ്തീര്‍ന്നു; അവനില്‍ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:3
യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍ : ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍ , കര്‍മ്മി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:4
യോവേലിന്‍റെ പുത്രന്മാര്‍ : അവന്‍റെ മകന്‍ ശെമയ്യാവു; അവന്‍റെ മകന്‍ ഗോഗ്; അവന്‍റെ മകന്‍ ശിമെയി; അവന്‍റെ മകന്‍ മീഖാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:5
അവന്‍റെ മകന്‍ രെയായാവു; അവന്‍റെ മകന്‍ ബാല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:6
അവന്‍റെ മകന്‍ ബെയേര; അവനെ അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പിലേസര്‍ ബദ്ധനാക്കി കൊണ്ടുപോയി; അവന്‍ രൂബേന്യരില്‍ പ്രഭുവായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:7
അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്‍റെ സഹോദരന്മാര്‍ ആരെന്നാല്‍ : തലവനായ യയീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:8
സെഖര്യവു, അരോവേരില്‍ നെബോവും ബാല്‍ -മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്‍റെ മകനായ ശേമയുടെ മകനായ ആസാസിന്‍റെ മകനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:9
അവരുടെ കന്നുകാലികള്‍ ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവര്‍ കിഴക്കോട്ടു ഫ്രാത്ത് നദിമുതല്‍ മരുഭൂമിവരെ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:10
ശൌലിന്‍റെ കാലത്തു അവര്‍ ഹഗ്രീയരോടു യുദ്ധംചെയ്തു; അവര്‍ അവരുടെ കയ്യാല്‍ പട്ടുപോയശേഷം അവര്‍ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:11
ഗാദിന്‍റെ പുത്രന്മാര്‍ അവര്‍ക്കും എതിരെ ബാശാന്‍ ദേശത്തു സല്‍ക്കാവരെ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:12
തലവനായ യോവേല്‍ , രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:13
അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്‍ : മീഖായേല്‍, മെശുല്ലാം, ശേബ, യോരായി, യക്കാന്‍ , സീയ, ഏബെര്‍ ഇങ്ങനെ ഏഴുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:14
ഇവര്‍ ഹൂരിയുടെ മകനായ അബിഹയീലിന്‍റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍ ; അവന്‍ ഗിലെയാദിന്‍റെ മകന്‍ ; അവന്‍ മീഖായേലിന്‍റെ മകന്‍ ; അവന്‍ യെശീശയുടെ മകന്‍ ; അവന്‍ യഹദോവിന്‍റെ മകന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:15
അവന്‍ ബൂസിന്‍റെ മകന്‍ ; ഗൂനിയുടെ മകനായ അബ്ദീയേലിന്‍റെ മകന്‍ അഹി അവരുടെ പിതൃഭവനത്തില്‍ തലവനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:16
അവര്‍ ഗിലെയാദിലെ ബാശാനിലും അതിന്നുള്‍പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:17
ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്‍റെ കാലത്തും യിസ്രായേല്‍രാജാവായ യൊരോബെയാമിന്‍റെ കാലത്തും എഴുതിയിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:18
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ത്ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:19
അവര്‍ ഹഗ്രീയരോടും യെതൂര്‍ , നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:20
അവരുടെ നേരെ അവര്‍ക്കും സഹായം ലഭിക്കയാല്‍ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ യുദ്ധത്തില്‍ ദൈവത്തോടു നിലവിളിച്ചു അവനില്‍ ആശ്രയം വെച്ചതു കൊണ്ടു അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടരുളി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:21
അവന്‍ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:22
യുദ്ധം ദൈവഹിതത്താല്‍ ഉണ്ടായതുകൊണ്ടു അധികംപേര്‍ ഹതന്മാരായി വീണു. അവര്‍ പ്രവാസകാലംവരെ അവര്‍ക്കും പകരം പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:23
മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍ മുതല്‍ ബാല്‍-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍ പര്‍വ്വതവും വരെ പെരുകി പരന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:24
അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെര്‍, യിശി, എലീയേല്‍ , അസ്ത്രിയേല്‍ , യിരെമ്യാവു, ഹോദവ്യാവു, യഹദീയേല്‍ ; ഇവര്‍ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:25
എന്നാല്‍ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്‍ന്നു പരസംഗമായി നടന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 5:26
ആകയാല്‍ യിസ്രായേലിന്‍റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്‍റെയും അശ്ശൂര്‍രാജാവായ തിഗ്ളത്ത്-പില്‍നേസരിന്‍റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.(Add Ref)|(Add Notes)