📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 24

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 24 >>

1 ദിനവൃത്താന്തം 24:1
അഹരോന്‍റെ പുത്രന്മാരുടെ ക്കുറുകളോ: അഹരോന്‍റെ പുത്രന്മാര്‍ : നാദാബ്, അബീഹൂ, എലെയാസാര്‍ , ഈഥാമാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:2
നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കും പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:3
ദാവീദ് എലെയാസാരിന്‍റെ പുത്രന്മാരില്‍ സാദോക്, ഈഥാമാരിന്‍റെ പുത്രന്മാരില്‍ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:4
ഈഥാമാരിന്‍റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്‍റെ പുത്രന്മാരില്‍ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്‍റെ പുത്രന്മാരില്‍ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്‍റെ പുത്രന്മാരില്‍ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:5
എലെയാസാരിന്‍റെ പുത്രന്മാരിലും ഈഥാമാരിന്‍റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്‍റെ പ്രഭുക്കന്മാരും ദൈവാലയത്തിന്‍റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:6
ലേവ്യരില്‍ നെഥനയേലിന്‍റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്‍റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:7
ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:8
മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:9
അഞ്ചാമത്തേതു മല്‍ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:10
ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:11
ഒമ്പതാമത്തേതു യേശൂവെക്കും പത്താമത്തേതു ശെഖന്യാവിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:12
പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:13
പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:14
പതിനഞ്ചാമത്തേതു ബില്‍ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:15
പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:16
പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:17
ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:18
ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:19
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:20
ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്‍റെ പുത്രന്മാരില്‍ ശൂബായേല്‍ ; ശൂബായേലിന്‍റെ പുത്രന്മാരില്‍ യെഹ്ദെയാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:21
രെഹബ്യാവോ: രെഹബ്യാവിന്‍റെ പുത്രന്മാരില്‍ തലവന്‍ യിശ്യാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:22
യിസ്ഹാര്യരില്‍ ശെലോമോത്ത്; ശലോമോത്തിന്‍റെ പുത്രന്മാരില്‍ യഹത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:23
ഹെബ്രോന്‍റെ പുത്രന്മാര്‍ : യെരിയാവു തലവന്‍ ; അമര്‍യ്യാവു രണ്ടാമന്‍ ; യഹസീയേല്‍ മൂന്നാമന്‍ ; യെക്കമെയാം നാലാമന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:24
ഉസ്സീയേലിന്‍റെ പുത്രന്മാര്‍ : മീഖ; മീഖയുടെ പുത്രന്മാര്‍ :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:25
ശാമീര്‍, മീഖയുടെ സഹോദരന്‍ യിശ്ശ്യാവു: യിശ്ശ്യാവിന്‍റെ പുത്രന്മാരില്‍ സെഖര്യാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:26
മെരാരിയുടെ പുത്രന്മാര്‍ : മഹ്ളി, മൂശി, യയസ്യാവിന്‍റെ പുത്രന്മാര്‍ : ബെനോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:27
മെരാരിയുടെ പുത്രന്മാര്‍ : യയസ്യാവില്‍നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍ , ഇബ്രി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:28
മഹ്ളിയുടെ മകന്‍ എലെയാസാര്‍ ; അവന്നു പുത്രന്മാര്‍ ഉണ്ടായില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:29
കീശോ: കീശിന്‍റെ പുത്രന്മാര്‍ യെരഹ്മെയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:30
മൂശിയുടെ പുത്രന്മാര്‍ : മഹ്ളി, ഏദെര്‍ , യെരീമോത്ത്; ഇവര്‍ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 24:31
അവരും അഹരോന്‍റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍ ഓ‍രോ തലവന്‍ താന്താന്‍റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.(Add Ref)|(Add Notes)