📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 28

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 28 >>

1 ദിനവൃത്താന്തം 28:1
അനന്തരം ദാവീദ് യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്‍റെയും അവന്‍റെ പുത്രന്മാരുടെയും സകലവസ്തുവകകള്‍ക്കും നാല്‍ക്കാലികള്‍ക്കും ഉള്ള മേല്‍വിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമില്‍ കൂട്ടിവരുത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:2
ദാവീദ് രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാല്‍ ; എന്‍റെ സഹോദരന്മാരും എന്‍റെ ജനവുമായുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍ ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്‍റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാന്‍ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാന്‍ വട്ടംകൂട്ടിയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:3
എന്നാല്‍ ദൈവം എന്നോടു: നീ എന്‍റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:4
എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] എന്‍റെ സര്‍വ്വപിതൃഭവനത്തില്‍നിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദയെയും യെഹൂദാഗൃഹത്തില്‍ എന്‍റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്‍റെ അപ്പന്‍റെ പുത്രന്മാരില്‍ വെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാന്‍ അവന്നു പ്രസാദം തോന്നി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:5
എന്‍റെ സകലപുത്രന്മാരിലും നിന്നു--യഹോവ[46] എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്‍റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:6
അവന്‍ എന്നോടു: നിന്‍റെ മകനായ ശലോമോന്‍ എന്‍റെ ആലയവും എന്‍റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്നു പിതാവായിരിക്കും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:7
അവന്‍ ഇന്നു ചെയ്യുന്നതുപോലെ എന്‍റെ കല്പനകളും വിധികളും ആചരിപ്പാന്‍ സ്ഥിരത കാണിക്കുമെങ്കില്‍ ഞാന്‍ അവന്‍റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:8
ആകയാല്‍ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നതു: നിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതില്‍ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:9
നീയോ എന്‍റെ മകനേ, ശാലോമോനേ, നിന്‍റെ അപ്പന്‍റെ ദൈവത്തെ അറികയും അവനെ പൂര്‍ണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ[46] സര്‍വ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കില്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിന്നെ എന്നേക്കും തള്ളിക്കളയും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:10
ആകയാല്‍ സൂക്ഷിച്ചുകൊള്‍ക; വിശുദ്ധമന്ദിരമായോരു ആലയം പണിവാന്‍ യഹോവ[46] നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ടു അതു നടത്തികൊള്‍ക.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:11
പിന്നെ ദാവീദ് തന്‍റെ മകനായ ശലോമോന്നു ദൈവാലയത്തിന്‍റെ മണ്ഡപം, ഉപഗൃഹങ്ങള്‍ , ഭണ്ഡാരഗൃഹങ്ങള്‍ , മാളികമുറികള്‍ , അറകള്‍ , കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:12
യഹോവയുടെ ആലയം, പ്രാകാരങ്ങള്‍ , ചുറ്റുമുള്ള എല്ലാ അറകള്‍ , ദൈവാലയത്തിന്‍റെ ഭണ്ഡാരഗൃഹങ്ങള്‍ , നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:13
പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകല്‍ യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങള്‍ എന്നിവയെല്ലാറ്റെയും കുറിച്ചു തന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:14
അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്കു ഒക്കെയും തൂക്കപ്രകാരം(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:15
വെള്ളിയും പൊന്‍ വിളക്കുതണ്ടുകള്‍ക്കും അവയുടെ സ്വര്‍ണ്ണദീപങ്ങള്‍ക്കും വേണ്ടുന്ന തൂക്കമായി ഓ‍രോവിളക്കുതണ്ടിന്നും അതിന്‍റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകള്‍ക്കു ഓ‍രോ തണ്ടിന്‍റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്‍റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:16
കാഴ്ചയപ്പത്തിന്‍റെ മേശകള്‍ക്കു ഓ‍രോ മേശെക്കു വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകള്‍ക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:17
മുള്‍കൊളുത്തുകള്‍ക്കും കലശങ്ങള്‍ക്കും കുടങ്ങള്‍ക്കും വേണ്ടുന്ന തങ്കവും പൊന്‍ കിണ്ടികള്‍ക്കു ഓ‍രോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓ‍രോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:18
ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:19
ഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ[46] എനിക്കു വേണ്ടി തന്‍റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:20
പിന്നെയും ദാവീദ് തന്‍റെ മകനായ ശലോമോനോടു പറഞ്ഞതു: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്‍റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവര്‍ത്തിക്കുംവരെ അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 28:21
ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷെക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകള്‍ ഉണ്ടല്ലോ; ഓ‍രോവിധ ശുശ്രൂഷെക്കും മനസ്സും സമാര്‍ത്ഥ്യവും ഉള്ള ഏവരും എല്ലാവേലെക്കായിട്ടും നിന്നോടു കൂടെ ഉണ്ടു; പ്രഭുക്കന്മാരും സര്‍വ്വജനവും നിന്‍റെ കല്പനക്കൊക്കെയും വിധേയരായിരിക്കും.(Add Ref)|(Add Notes)