📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 13 >>

1 ദിനവൃത്താന്തം 13:1
ദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:2
യിസ്രായേലിന്‍റെ സര്‍വ്വസഭയോടും പറഞ്ഞതു: നിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ള പട്ടണങ്ങളില്‍ പാര്‍ക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:3
നമ്മുടെ ദൈവത്തിന്‍റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കല്‍ കൊണ്ടുവരിക; ശൌലിന്‍റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:4
ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സര്‍വ്വസഭയും പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:5
ഇങ്ങനെ ദാവീദ് ദൈവത്തിന്‍റെ പെട്ടകം കിര്‍യ്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോര്‍ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:6
കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്‍റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേര്‍ന്നു കിര്യാത്ത്-യെയാരീമെന്ന ബയലയില്‍ ചെന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:7
അവര്‍ ദൈവത്തിന്‍റെ പെട്ടകം അബീനാദാബിന്‍റെ വീട്ടില്‍നിന്നെടുത്തു ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:8
ദാവീദും എല്ലായിസ്രായേലും ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങള്‍ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:9
അവര്‍ കീദോന്‍ കളത്തിന്നു സമീപം എത്തിയപ്പോള്‍ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാന്‍ കൈ നീട്ടി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:10
അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്‍ തന്‍റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവന്‍ അവിടെ ദൈവസന്നിധിയില്‍ മരിച്ചുപോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:11
യഹോവ[46] ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവന്‍ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേ‍ര്‍ വിളിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:12
ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാന്‍ ദൈവത്തിന്‍റെ പെട്ടകം എങ്ങനെ എന്‍റെ അടുക്കല്‍ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:13
അങ്ങനെ ദാവീദ് പെട്ടകം തന്‍റെ അടുക്കല്‍ ദാവീദിന്‍റെ നഗരത്തില്‍ കൊണ്ടുവരാതെ ഗിത്യനായ ഔബേദ്-എദോമിന്‍റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 13:14
ദൈവത്തിന്‍റെ പെട്ടകം ഓബേദ്-എദോമിന്‍റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്‍റെ വീട്ടില്‍ ഇരുന്നു; യഹോവ[46] ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.(Add Ref)|(Add Notes)