📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 2

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 2 >>

1 ദിനവൃത്താന്തം 2:1
യിസ്രായേലിന്‍റെ പുത്രന്മാരാവിതു: രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:2
യിസ്സാഖാര്‍, സെബൂലൂന്‍ , ദാന്‍ , യോസേഫ്, ബെന്യാമീന്‍ , നഫ്താലി, ഗാദ്, ആശേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:3
യെഹൂദയുടെ പുത്രന്മാര്‍ : ഏര്‍ , ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:4
അവന്‍റെ മരുമകഷ്‍ താമാര്‍ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര്‍ ആകെ അഞ്ചു പേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:5
പേരെസ്സിന്‍റെ പുത്രന്മാര്‍ : ഹെസ്രോന്‍ , ഹാമൂല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:6
സേരഹിന്‍റെ പുത്രന്മാര്‍: സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:7
കര്‍മ്മിയുടെ പുത്രന്മാര്‍ : ശപഥാര്‍പ്പിതവസ്തുവില്‍ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നേ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:8
ഏഥാന്‍റെ പുത്രന്മാര്‍ : അസര്‍യ്യാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:9
ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍: യെരഹ്മയേല്‍ , രാം, കെലൂബായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:10
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:11
നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:12
ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:13
യിശ്ശായി തന്‍റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബിനാദാബിനെയും മൂന്നാമന്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:14
ശിമെയയേയും നാലാമന്‍ നഥനയേലിനെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:15
അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:16
അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍ : അബീശായി, യോവാബ്, അസാഹേല്‍ ; ഇങ്ങനെ മൂന്നുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:17
അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:18
ഹെസ്രോന്‍റെ മകന്‍ കാലേബ് തന്‍റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍ : യേശെര്‍ . ശോബാബ്, അര്‍ദ്ദോന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:19
അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഹൂരിനെ പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:20
ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:21
അതിന്‍റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളുടെ അടുക്കല്‍ ചെന്നു അവളെ വിവാഹം ചെയ്തപ്പോള്‍ അവന്നു അറുപതു വയസ്സായിരുന്നു. അവള്‍ അവന്നു സെഗൂബിനെ പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:22
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:23
എന്നാല്‍ ഗെശൂരും അരാമും യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖിരിന്‍റെ പുത്രന്മാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:24
ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:25
ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്മയേലിന്‍റെ പുത്രന്മാര്‍ : ആദ്യജാതന്‍ രാം, ബൂനാ, ഓരെന്‍ , ഓസെം, അഹിയാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:26
യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്കു അതാരാ എന്നു പേ‍ര്‍ , അവള്‍ ഓനാമിന്‍റെ അമ്മ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:27
യെരഹ്മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാര്‍ : മയസ്, യാമീന്‍ , ഏക്കെര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:28
ഔനാമിന്‍റെ പുത്രന്മാര്‍ : ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാര്‍ : നാദാബ്, അബിശൂര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:29
അബിശൂരിന്‍റെ ഭാര്യെക്കു അബീഹയീല്‍ എന്നു പേ‍ര്‍ ; അവള്‍ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:30
നാദാബിന്‍റെ പുത്രന്മാര്‍ : സേലെദ്, അപ്പയീം; എന്നാല്‍ സേലെദ് മക്കളില്ലാതെ മരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:31
അപ്പയീമിന്‍റെ പുത്രന്മാര്‍ : യിശി. യിശിയുടെ പുത്രന്മാര്‍ : ശേശാന്‍ . ശേശാന്‍റെ പുത്രന്മാര്‍ :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:32
അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍ : യേഥെര്‍ , യോനാഥാന്‍ ; എന്നാല്‍ യേഥെര്‍ മക്കളില്ലാതെ മരിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:33
യോനാഥാന്‍റെ പുത്രന്മാര്‍ : പേലെത്ത്, സാസാ. ഇവര്‍ യെല്‍ഹ്മയെലിന്‍റെ പുത്രന്മാര്‍ :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:34
ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവന്നു യര്‍ഹാ എന്നു പേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:35
ശേശാന്‍ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യര്‍ഹെക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന്നു അത്ഥായിയെ പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:36
അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:37
സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:38
എഫ്ളാല്‍ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്‍യ്യാവെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:39
അസര്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:40
എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:41
ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:42
യെരഹ്മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാര്‍ : അവന്‍റെ ആദ്യജാതനും സീഫിന്‍റെ അപ്പനുമായ മേശാ; ഹെബ്രോന്‍റെ അപ്പനായ മാരേശയുടെ പുത്രന്മാരും. :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:43
ഹെബ്രോന്‍റെ പുത്രന്മാര്‍ : കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:44
ശേമാ യൊര്‍ക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:45
ശമ്മായിയുടെ മകന്‍ മാവോന്‍ . മാവോന്‍ ബെത്ത്-സൂറിന്‍റെ അപ്പനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:46
കാലേബിന്‍റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:47
യാദയുടെ പുത്രന്മാര്‍ : രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:48
കാലേബിന്‍റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:49
അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്‍റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:50
എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍ : കിര്യാത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:51
ബേത്ത്ളേഹെമിന്‍റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്‍റെ അപ്പനായ ഹാരേഫ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:52
കിര്‍യ്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാലിന്നു പുത്രന്മാര്‍ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ പാതി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:53
കിര്യാത്ത്-യെയാരീമിന്‍റെ കുലങ്ങളാവിതു: യിത്രീയര്‍ , പൂത്യര്‍ , ശൂമാത്യര്‍, മിശ്രായര്‍ , ഇവരില്‍നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:54
ശല്മയുടെ പുത്രന്മാര്‍ : ബേത്ത്ളേഹെം, നെതോഫാത്യര്‍ , അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില്‍ പാതി സൊര്യര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 2:55
യബ്ബേസില്‍ പാര്‍ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതു: തിരാത്യര്‍ , ശിമെയാത്യര്‍ , സൂഖാത്യര്‍ ; ഇവര്‍ രേഖാബ് ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തില്‍നിന്നുത്ഭവിച്ച കേന്യരാകുന്നു.(Add Ref)|(Add Notes)