📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 11

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 11 >>

1 ദിനവൃത്താന്തം 11:1
അനന്തരം യിസ്രായേലെല്ലാം ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങള്‍ നിന്‍റെ അസ്ഥിയും മാംസവും അല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:2
മുമ്പെ ശൌല്‍ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്‍റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്‍റെ ദൈവമായ യഹോവ[46] നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:3
ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്‍റെ അടുക്കല്‍ വന്നു; ദാവീദ് ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; ശമൂവേല്‍മുഖാന്തരം യഹോവ[46] അരുളിച്ചെയ്തതു പോലെ അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:4
പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:5
യെബൂസ് നിവാസികള്‍ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്‍റെ നഗരം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:6
എന്നാല്‍ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല്‍ അവന്‍ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:7
ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതു കൊണ്ടു അതിന്നു ദാവീദിന്‍റെ നഗരം എന്നു പേരായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:8
പിന്നെ അവന്‍ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്‍റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:9
സൈന്യങ്ങളുടെ യഹോവ[46] തന്നോടുകൂടെ ഉണ്ടായിരുന്നതിനാല്‍ ദാവീദ് മേലക്കുമേല്‍ പ്രബലനായിത്തീര്‍ന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:10
ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര്‍ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്‍റെ പക്ഷം മുറുകെ പിടിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:11
ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരില്‍ പ്രധാനിയായി ഒരു ഹഖമോന്യന്‍റെ മകനായ യാശോബെയാം; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:12
അവന്‍റെ ശേഷം അഹോഹ്യനായ ദോദോവിന്‍റെ മകന്‍ എലെയാസാര്‍ , അവന്‍ മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:13
ഫെലിസ്ത്യര്‍ പസ്-ദമ്മീമില്‍ യുദ്ധത്തിന്നു കൂടിയപ്പോള്‍ അവന്‍ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയല്‍ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഓടിപ്പോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:14
എന്നാല്‍ അവര്‍ ആ വയലിന്‍റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ[46] അവര്‍ക്കും വലിയോരു ജയം നല്കി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:15
ഒരിക്കല്‍ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരില്‍ മൂന്നുപേ‍ര്‍ പാറയിങ്കല്‍ അദുല്ലാംഗുഹയില്‍ ദാവീദിന്‍റെ അടുക്കല്‍ ചെന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:16
അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും അക്കാലത്തു ബേത്ത്ളേഹെമില്‍ ഒരു കാവല്‍പ്പട്ടാളം ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:17
ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:18
അപ്പോള്‍ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:19
ഇതു ചെയ്‍വാന്‍ എന്‍റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? അവര്‍ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന്‍ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:20
യോവാബിന്‍റെ സഹോദരനായ അബീശായി മൂവരില്‍ തലവനായിരുന്നു; അവന്‍ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ ആ മൂവരില്‍വെച്ചു കീര്‍ത്തിപ്രാപിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:21
ഈ മൂവരില്‍ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ചു അവര്‍ക്കും നായകനായ്തീര്‍ന്നു; എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:22
കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു അവന്‍ മോവാബിലെ അരീയേലിന്‍റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:23
അവന്‍ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്‍റെ കയ്യില്‍ നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്‍റെ അടുക്കല്‍ ചെന്നു മിസ്രയീമ്യന്‍റെ കയ്യില്‍നിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:24
ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:25
അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:26
സൈന്യത്തിലെ വീരന്മാരോ യോവാബിന്‍റെ സഹോദരനായ അസാഹേല്‍ , ബേത്ത്ളേഹെമ്യനായ ദോദോവിന്‍റെ മകന്‍ എല്‍ഹാനാന്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:27
ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:28
തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:29
ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:30
നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:31
ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:32
നഹലേഗാശില്‍ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:33
ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായ എല്യഹ്ബാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:34
ഗീസോന്യനായ ഹശേമിന്‍റെ പുത്രന്മാര്‍ , ഹരാര്‍യ്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:35
ഹരാര്യനായ സാഖാരിന്‍റെ മകന്‍ അഹീയാം, ഊരിന്‍റെ മകന്‍ എലീഫാല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:36
മെഖേരാത്യനായ ഹേഫെര്‍ , പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായ ഹെസ്രോ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:37
എസ്ബായിയുടെ മകന്‍ നയരായി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:38
നാഥാന്‍റെ സഹോദരന്‍ യോവേല്‍ , ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:39
അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:40
യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:41
ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍ സാബാദ്, രൂബേന്യരുടെ സേനാപതിയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:42
മുപ്പതുപേ‍ര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:43
മയഖയുടെ മകന്‍ ഹാനാന്‍ , മിത്ന്യനായ യോശാഫാത്ത്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:44
അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്യനായ ഹോഥാമിന്‍റെ പുത്രന്മാരയ ശാമാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:45
യെയീയേല്‍ , ശിമ്രിയുടെ മകനായ യെദീയയേല്‍ തീസ്യനായി അവന്‍റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:46
എല്‍നാമിന്‍റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍ യിത്തമാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 11:47
എലീയേല്‍ , ,ഓബേദ്, മെസോബ്യനായ യാസീയേല്‍ എന്നിവര്‍ തന്നേ.(Add Ref)|(Add Notes)