📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 22

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 22 >>

1 ദിനവൃത്താന്തം 22:1
ഇതു യഹോവയായ ദൈവത്തിന്‍റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:2
അനന്തരം ദാവീദ് യിസ്രായേല്‍ദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍ കല്പിച്ചു; ദൈവത്തിന്‍റെ ആലയം പണിവാന്‍ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന്‍ കല്പണിക്കാരെ നിയമിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:3
ദാവീദ് പടിവാതില്‍കതകുകളുടെ ആണികള്‍ക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:4
സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. എന്‍റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വ്വദേശങ്ങള്‍ക്കും അതിമഹത്വമുള്ളതായിരിക്കേണം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:5
ആകയാല്‍ ഞാന്‍ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്‍റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:6
അവന്‍ തന്‍റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാന്‍ കല്പന കൊടുത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:7
ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാന്‍ തന്നേ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ താല്പര്യപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:8
എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍ : നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്‍റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്‍റെ മുമ്പാകെ ഭൂമിയില്‍ ബഹു രക്തം ചിന്തിയിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:9
എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്‍റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്‍റെ പേ‍ര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്‍റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:10
അവന്‍ എന്‍റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്‍റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:11
ആകയാല്‍ എന്‍റെ മകനേ, യഹോവ[46] നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്‍റെ ദൈവമായ യഹോവ[46] നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ത്ഥനായി അവന്‍റെ ആലയം പണിക.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:12
നിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ[46] നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:13
യഹോവ[46] യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കില്‍ നീ കൃതാര്‍ത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:14
ഇതാ, ഞാന്‍ എന്‍റെ കഷ്ടത്തില്‍ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:15
നിന്‍റെ സ്വാധീനത്തില്‍ കല്ലുവെട്ടുകാര്‍ , കല്പണിക്കാര്‍ , ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:16
പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ[46] നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:17
ദാവീദ് യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരോടും തന്‍റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞതു:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:18
നിങ്ങളുടെ ദൈവമായ യഹോവ[46] നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്‍റെ കയ്യില്‍ ഏല്പിച്ചു ദേശം യഹോവേക്കും അവന്‍റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 22:19
ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍ . എഴുന്നേല്പിന്‍ ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്‍റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തെ പണിവിന്‍ .(Add Ref)|(Add Notes)