1 ദിനവൃത്താന്തം 27:1
യിസ്രായേല്‍പുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഓരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:2
ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന്നു മേല്‍വിചാരകന്‍ സബ്ദീയേലിന്‍റെ മകന്‍ യാശോബെയാം: അവന്‍റെ ക്കുറില്‍ ഇരുപത്തിനാലായിരം പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:3
അവന്‍ പേരെസ്സിന്‍റെ പുത്രന്മാരില്‍ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കും തലവനും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:4
രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനും അവന്‍റെ ക്കുറില്‍ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:5
മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍ ബെനായാവു; അവന്‍റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:6
മുപ്പതു പേരില്‍ വീരനും മുപ്പതുപേര്‍ക്കും തലവനുമായ ബെനായാവു ഇവന്‍ തന്നേ; അവന്‍റെ കൂറിന്നു അവന്‍റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:7
നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്‍റെ സഹോദരനായ അസാഹേലും അവന്‍റെശേഷം അവന്‍റെ മകനായ സെബദ്യാവും ആയിരുന്നു; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍് .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:8
അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:9
ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:10
ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരില്‍ പെലോന്യനായ ഹേലെസ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:11
എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:12
ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരില്‍ അനാഥോഥ്യനായ അബീയേസെര്‍ ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:13
പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:14
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്‍റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍് .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:15
പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:16
യിസ്രായേല്‍ഗോത്രങ്ങളുടെ തലവന്മാര്‍ ; രൂബേന്യര്‍ക്കും പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍ , ശിമെയോന്യര്‍ക്കും മയഖയുടെ മകന്‍ ശെഫത്യാവു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:17
ലേവ്യര്‍ക്കും കെമൂവേലിന്‍റെ മകന്‍ ഹശബ്യാവു; അഹരോന്യര്‍ക്കും സാദോക്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:18
യെഹൂദെക്കു ദാവീദിന്‍റെ സഹോദരന്മാരില്‍ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്‍റെ മകന്‍ ഒമ്രി;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:19
സെബൂലൂന്നു ഓബദ്യാവിന്‍റെ മകന്‍ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്‍റെ മകന്‍ യെരീമോത്ത്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:20
എഫ്രയീമ്യര്‍ക്കും അസസ്യാവിന്‍റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്‍റെ മകന്‍ യോവേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:21
ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്യവിന്‍റെ മകന്‍ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്‍റെ മകന്‍ യാസീയേല്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:22
ദാന്നു യെരോഹാമിന്‍റെ മകന്‍ അസരെയോല്‍ , ഇവര്‍ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:23
എന്നാല്‍ യഹോവ[46] യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:24
സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്‍റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടുമില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:25
രാജാവിന്‍റെ ഭണ്ഡാരത്തിന്നു അദീയേലിന്‍റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കു ഉസ്സീയാവിന്‍റെ മകന്‍ യെഹോനാഥാന്‍ മേല്‍വിചാരകന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:26
വയലില്‍ വേലചെയ്ത കൃഷിക്കാര്‍ക്കും കെലൂബിന്‍റെ മകന്‍ എസ്രി മേല്‍വിചാരകന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:27
മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:28
ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്യനായ ബാല്‍ഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കു യോവാശും മേല്‍വിചാരകര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:29
ശാരോനില്‍ മേയുന്ന നാല്‍ക്കാലികള്‍ക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:30
ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഓബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:31
ആടുകള്‍ക്കു ഹഗ്രീയനായ യാസീസ് മേല്‍ വിചാരകന്‍ ; ഇവര്‍ എല്ലാവരും ദാവീദ് രാജാവിന്‍റെ വസ്തുവകകള്‍ക്കു അധിപതിമാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:32
ദാവീദിന്‍റെ ചിറ്റപ്പനായ യോനാഥാന്‍ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല്‍ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:33
അഹീഥോഫെല്‍ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 27:34
അഹീഥോഫെലിന്‍റെ ശേഷം ബെനായാവിന്‍റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍ , രാജാവിന്‍റെ സേനാധിപതി യോവാബ്.(Add Ref)|(Add Notes)