📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 4

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 4 >>

1 ദിനവൃത്താന്തം 4:1
യെഹൂദയുടെ പുത്രന്മാര്‍ ; പേരെസ്, ഹെസ്രോന്‍ , കര്‍മ്മി, ഹൂര്‍ , ശോബല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:2
ശോബലിന്‍റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:3
ഏതാമിന്‍റെ അപ്പനില്‍ നിന്നുത്ഭവിച്ചവര്‍ ഇവര്‍ : യിസ്രെയേല്‍ , യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:4
പെനൂവേല്‍ ഗെദോരിന്‍റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ത്ളേഹെമിന്‍റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:5
തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:6
നയരാ അവന്നു അഹുസ്സാം, ഹേഫെര്‍ , തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:7
ഹേലയുടെ പുത്രന്മാര്‍ , സേരെത്ത്, യെസോഹര്‍ , എത്നാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:8
കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്‍റെ മകനായ അഹര്‍ഹേലിന്‍റെ കുലങ്ങളെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:9
യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്‍റെ അമ്മ: ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:10
യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്‍റെ അതിര്‍ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:11
ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്‍റെ അപ്പന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:12
എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാസിന്‍റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:13
കെനസ്സിന്‍റെ പുത്രന്മാര്‍: ഒത്നീയേല്‍ , സെരായാവു; ഒത്നീയേലിന്‍റെ പുത്രന്മാര്‍ , ഹഥത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:14
മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്‍റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൌശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:15
യെഫുന്നെയുടെ മകനായ കാലേബിന്‍റെ പുത്രന്മാര്‍ : ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്‍ : കെനസ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:16
യെഹലലേലിന്‍റെ പുത്രന്മാര്‍ : സീഫ്, സീഫാ, തീര്യാ, അസരെയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:17
എസ്രയുടെ പുത്രന്മാര്‍ : യേഥെര്‍ , മേരെദ്, ഏഫെര്‍ , യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:18
അവന്‍റെ ഭാര്യയായ യെഹൂദീയ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:19
നഹമിന്‍റെ സഹോദരിയും ഹോദീയാവിന്‍റെ ഭാര്യയുമായവളുടെ പുത്രന്മാര്‍ : ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:20
ശീമോന്‍റെ പുത്രന്മാര്‍ : അമ്നോന്‍ , രിന്നാ, ബെന്‍ -ഹാനാന്‍ , തീലോന്‍ . യിശിയുടെ പുത്രന്മാര്‍ : സോഹേത്ത്, ബെന്‍ -സോഹേത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:21
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ : ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:22
യോക്കീമും കോസേബാനിവാസികളും മോവാബില്‍ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:23
ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്‍റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:24
ശിമെയോന്‍റെ പുത്രന്മാര്‍ : നെമൂവേല്‍ , യാമീന്‍ , യാരീബ്, സേരഹ്, ശൌല്‍ :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:25
അവന്‍റെ മകന്‍ ശല്ലൂം; അവന്‍റെ മകന്‍ മിബ്ശാം; അവന്‍റെ മകന്‍ മിശ്മാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:26
മിശ്മയുടെ പുത്രന്മാര്‍ : അവന്‍റെ മകന്‍ ഹമ്മൂവേല്‍ ; അവന്‍റെ മകന്‍ സക്കൂര്‍ ; അവന്‍റെ മകന്‍ ശിമെയി;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:27
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്‍റെ സഹോദരന്മാര്‍ക്കും അധികം മക്കളില്ലായ്കയാല്‍ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ല.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:28
അവര്‍ ബേര്‍ ‍-ശേബയിലും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:29
മോലാദയിലും ഹസര്‍ -ശൂവാലിലും ബില്‍ഹയിലും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:30
ഏസെമിലും തോലാദിലും ബെഥൂവേലിലും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:31
ഹൊര്‍മ്മയിലും സിക്ളാഗിലും ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്‍റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:32
അവരുടെ ഗ്രാമങ്ങള്‍ : ഏതാം, അയീന്‍ , രിമ്മോന്‍ , തോഖെന്‍ , ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:33
ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍ , അവര്‍ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:34
മെശോബാബ്, യമ്ളേക്, അമസ്യാവിന്‍റെ മകനായ യോശാ, യോവേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:35
അസീയേലിന്‍റെ മകനായ സെരായാവിന്‍റെ മകനായ യോശിബ്യാവിന്‍റെ മകനായ യേഹൂ, എല്യോവേനായി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:36
യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്‍, യസീമീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:37
ബെനായാവു, ശെമെയാവിന്‍റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്‍റെ മകനായ അല്ലോന്‍റെ മകനായ ശിഫിയുടെ മകനായ സീസാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:38
പേ‍ര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ചിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:39
അവര്‍ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:40
അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:41
പേ‍ര്‍വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദ്യരാജാവായ യഹിസ്കീയാവിന്‍റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കും നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ ഉള്ളതുകൊണ്ടു അവര്‍ക്കും പകരം പാര്‍ക്കയും ചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:42
ശിമെയോന്യരായ ഇവരില്‍ അഞ്ഞൂറുപേ‍ര്‍ , യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്‍യ്യാവു, രെഫായാവു, ഉസ്സീയേല്‍ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വ്വതത്തിലേക്കു യാത്രചെയ്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 4:43
അവര്‍ അമാലേക്യരില്‍ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്‍ക്കുന്നു.(Add Ref)|(Add Notes)