📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 12

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 12 >>

1 ദിനവൃത്താന്തം 12:1
കീശിന്‍റെ മകനായ ശൌലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്‍റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:2
അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:3
ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്‍റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:4
മുപ്പതുപേരില്‍ വീരനും മുപ്പതുപേ‍ര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍ , യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:5
എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:6
എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍ , കോരഹ്യരായ യോവേസെര്‍ , യാശൊബ്യാം;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:7
ഗെദോരില്‍നിന്നുള്ള യെരോഹാമിന്‍റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:8
പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:9
അവരാരെന്നാല്‍ : തലവന്‍ ഏസെര്‍ , രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:10
നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:11
ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:12
എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:13
പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:14
ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേ‍ര്‍ക്കും വലിയവന്‍ ആയിരംപേ‍ര്‍ക്കും മതിയായവന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:15
അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:16
ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ ദാവീദിന്‍റെ അടുക്കല്‍ വന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:17
ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍ എന്‍റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്‍റെ കയ്യില്‍ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്‍റെ ശത്രുക്കള്‍ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:18
അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നു: ദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്‍റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്‍റെ തുണയാളികള്‍ക്കും സമാധാനം; നിന്‍റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:19
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്‍റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടു: അവന്‍ നമ്മുടെ തലയുംകൊണ്ടു തന്‍റെ യജമാനനായ ശൌലിന്‍റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:20
അങ്ങനെ അവന്‍ സീക്ളാഗില്‍ ചെന്നപ്പോള്‍ മനശ്ശെയില്‍നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍ , യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:21
അവര്‍ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്‍റെ നേരെ ദാവീദിനെ സഹായിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:22
ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നു ഒടുവില്‍ ദൈവത്തിന്‍റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:23
യഹോവയുടെ വചനപ്രകാരം ശൌലിന്‍റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്‍റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:24
പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:25
ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:26
ലേവ്യരില്‍ നാലായിരത്തറുനൂറുപേ‍ര്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:27
അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:28
പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്‍റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:29
ശൌലിന്‍റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേ‍ര്‍ , അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്‍റെ കാര്യം നോക്കിവന്നിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:30
എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:31
മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേ‍ര്‍ , ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:32
യിസ്സാഖാര്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേ‍ര്‍ , അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:33
സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:34
നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേ‍ര്‍ ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:35
ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:36
ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:37
യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:38
അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:39
അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 12:40
യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍ , യിസ്സാഖാര്‍ , സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.(Add Ref)|(Add Notes)