1 ദിനവൃത്താന്തം 9:1
യിസ്രായേല്‍ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:2
അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:3
യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:4
അവരാരെന്നാല്‍ : യെഹൂദയുടെ മകനായ പേരെസ്സിന്‍റെ മക്കളില്‍ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്‍റെ മകന്‍ ഊഥായി;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:5
ശീലോന്യരില്‍ ആദ്യജാതനായ അസായാവും അവന്‍റെ പുത്രന്മാരും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:6
സേരഹിന്‍റെ പുത്രന്മാരില്‍ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:7
ബെന്യാമീന്‍ പുത്രന്മാരില്‍ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ സല്ലൂവും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:8
യെരോഹാമിന്‍റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന്‍ ഏലയും യിബ്നെയാവിന്‍റെ മകനായ രെയൂവേലിന്‍റെ മകനായ ശെഫത്യാവിന്‍റെ മകന്‍ മെശുല്ലാമും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:9
തലമുറതലമുറയായി അവരുടെ സഹോദരന്മാര്‍ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളില്‍ കുടുംബത്തലവന്മാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:10
പുരോഹിതന്മാരില്‍ യെദയാവും യെഹോയാരീബും യാഖീനും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:11
അഹീത്തൂബിന്‍റെ മകനായ മെരായോത്തിന്‍റെ മകനായ സാദോക്കിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ ഹില്‍ക്കീയാവിന്‍റെ മകനായി ദൈവാലയാധിപനായ(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:12
അസര്‍യ്യാവും മല്‍ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ അദായാവും ഇമ്മോരിന്‍റെ മകനായ മെശില്ലേമീത്തിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ മകന്‍ മയശായിയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:13
പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്‍ ; ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:14
ലേവ്യരിലോ മെരാര്യരില്‍ ഹശബ്യാവിന്‍റെ മകനായ അസ്രീക്കാമിന്‍റെ മകനായ ഹശ്ശൂബിന്‍റെ മകനായ ശെമയ്യാവും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:15
ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്‍റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:16
യെദൂഥൂന്‍റെ മകനായ ഗാലാലിന്‍റെ മകനായ ശെമയ്യാവിന്‍റെ മകന്‍ ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‍ക്കാനയുടെ മകനായ(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:17
ആസയുടെ മകന്‍ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍ : ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:18
ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:19
കോരഹിന്‍റെ മകനായ എബ്യാസാഫിന്‍റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്‍റെ പിതൃഭവനത്തിലെ അവന്‍റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്‍റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:20
എലെയാസാരിന്‍റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ[46] അവനോടുകൂടെ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:21
മെശേലെമ്യാവിന്‍റെ മകനായ സെഖര്യാവു സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ കാവല്‍ക്കാരനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:22
ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍ , അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:23
ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്‍റെ വാതിലുകള്‍ക്കു കാവല്‍മുറപ്രകാരം കാവല്‍ക്കാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:24
കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്‍ക്കാരുണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:25
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:26
വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:27
കാവലും രാവിലെതോറും വാതില്‍ തുറക്കുന്ന മുറയും അവര്‍ക്കുംള്ളതുകൊണ്ടു അവര്‍ ദൈവാലയത്തിന്‍റെ ചുറ്റും രാപാര്‍ത്തുവന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:28
അവരില്‍ ചിലര്‍ക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:29
അവരില്‍ ചിലരെ ഉപകരണങ്ങള്‍ക്കും സകലവിശുദ്ധപാത്രങ്ങള്‍ക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്‍ഗ്ഗം എന്നിവേക്കും മേല്‍വിചാരകരായി നിയമിച്ചിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:30
പുരോഹിതപുത്രന്മാരില്‍ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:31
ലേവ്യരില്‍ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്‍റെ ആദ്യജാതന്‍ മത്ഥിഥ്യാവിന്നു ചട്ടികളില്‍ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണ ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:32
കെഹാത്യരായ അവരുടെ സഹോദരന്മാരില്‍ ചിലര്‍ക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:33
ലേവ്യരുടെ പിതൃഭവനങ്ങളില്‍ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളില്‍ പാര്‍ത്തിരുന്നു. അവര്‍ രാവും പകലും തങ്ങളുടെ വേലയില്‍ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നു ഒഴിവുള്ളവരായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:34
ഈ പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തുവന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:35
ഗിബെയോനില്‍ ഗിബെയോന്‍റെ പിതാവായ യെയീയേലും--അവന്‍റെ ഭാര്യെക്കു മയഖാ എന്നു പേര്‍ -(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:36
അവന്‍റെ മൂത്തമകന്‍ അബ്ദോന്‍ , സൂര്‍ , കീശ്, ബാല്‍ , നേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:37
നാദാബ്, ഗെദോര്‍, അഹ്യോ, സെഖര്യാവു, മിക്ളോത്ത് എന്നിവരും പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:38
മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര്‍ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:39
നേര്‍ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:40
യോനാഥാന്‍റെ മകന്‍ മെരീബ്ബാല്‍ ; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:41
മീഖയുടെ പുത്രന്മാര്‍ ; പീഥോന്‍ , മേലെക്, തഹ്രേയ, ആഹാസ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:42
ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:43
മോസ ബിനെയയെ ജനിപ്പിച്ചു; അവന്‍റെ മകന്‍ രെഫയാവു; അവന്‍റെ മകന്‍ എലാസാ; അവന്‍റെ മകന്‍ ആസേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 9:44
ആസേലിന്നു ആറു മക്കള്‍ ഉണ്ടായിരുന്നു; അവരുടെ പേരുകള്‍ ; അസ്രീക്കാം, ബെകൂ യിശ്മായേല്‍ , ശെയര്യാവു, ഓബദ്യാവു, ഹാനാന്‍ ; ഇവര്‍ ആസേലിന്‍റെ മക്കള്‍ .(Add Ref)|(Add Notes)